Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:32 AM IST Updated On
date_range 26 Oct 2017 10:32 AM ISTപഠനയാത്ര ശ്രദ്ധേയമായി
text_fieldsbookmark_border
ഫറോക്ക്: കോഴിക്കോട് സർവകലാശാല ചരിത്രവിഭാഗത്തിെൻറ സഹായത്തോടെ മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര ക്ലബ് നടത്തിയ ഏകദിന . സർവകലാശാല ചരിത്രവിഭാഗം സെമിനാർ ഹാളിൽ പ്രാചീന മഹാശിലാസ്മാരകങ്ങളെക്കുറിച്ച് നടന്ന ചർച്ചയിൽ വിദ്യാലയത്തിലെ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ഡോ. പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ക്ലബ് കൺവീനർ പി.ടി. മുഹമ്മദ് മുസ്തഫ മാസ്റ്റർ അധ്യക്ഷനായി. അധ്യാപകരായ ഇ. മല്ലിക, ആനന്ദ് കുമാർ, നിജിഷ, പ്രിയേഷ്, പ്രിയങ്ക, വിജേഷ്, ഫാഷിറാ, രജീഷ് എന്നിവർ സംസാരിച്ചു. യൂനിവേഴ്സിറ്റി കാമ്പസിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ, കാഴ്ചയില്ലാത്തവർക്കായി തയാറാക്കിയ ടച്ച് ആൻഡ് ഫീൽ ഗാർഡൻ, പുരാവസ്തു മ്യൂസിയം, കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം എന്നിവ പഠനസംഘം സന്ദർശിച്ചു. കോൺഗ്രസിനുപിറകെ യുവജന വിഭാഗത്തിലും ഭാരവാഹികളുടെ കൂട്ട രാജി ഫറോക്ക്: കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച മുൻ മഹിള കോൺഗ്രസ് നേതാവിന് പാർട്ടി അംഗത്വവും സ്ഥാനക്കയറ്റവും നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിലും ഭാരവാഹികളുടെ കൂട്ട രാജി തുടരുന്നു. കഴിഞ്ഞദിവസം കോൺഗ്രസ് ഭാരവാഹികളിൽ 20-ൽ പരം പേർ ഭാരവാഹിത്വം രാജിവെച്ച് ജില്ലനേതൃത്വത്തിനോട് പ്രതിഷേധിച്ചിരുന്നു. ഇതിന് പിറകെയാണ് യുവജന വിഭാഗവും ഭാരവാഹിത്വം രാജിവെച്ച് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ. ഷബീറലി, മണ്ഡലം സെക്രട്ടറിമാരായ ജാഫർ അറഫാത്ത്, സി. ജിതേഷ്, പി.ഇ. ശുഹൈബ്, ടി. ജിത്തു, കെ. സാദിഖ്, സി. ഷെബീർ എന്നിവരാണ് ഭാരവാഹിത്വം രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story