Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിറ്റ്ലർ ജർമനിയിൽ...

ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയ നയങ്ങളാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത് ^കോടിയേരി ബാലകൃഷ്ണൻ

text_fields
bookmark_border
ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയ നയങ്ങളാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത് -കോടിയേരി ബാലകൃഷ്ണൻ * എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് ജില്ലയിൽ ഊഷ്മള സ്വീകരണം *കോൺഗ്രസി​െൻറ 'പടയൊരുക്കം' ജാഥ ഉമ്മന്‍ ചാണ്ടിക്കുനേരെയുള്ള പടയൊരുക്കമാണെന്ന് മോദി രാജ്യത്ത് നടപ്പാക്കുന്നത് ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയ നയങ്ങൾ -കോടിയേരി മാനന്തവാടി: ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അനുസ്മരിപ്പിക്കുംവിധമുള്ള കാര്യങ്ങളാണ് മോദി രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്ത് അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. വർഗീയതക്കെതിരെ പടയണിക്ക് ആഹ്വാനം നൽകിയും സർക്കാറി​െൻറ വികസനനേട്ടങ്ങൾ വിശദീകരിച്ചും നടത്തുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റൻകൂടിയായ അദ്ദേഹം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖര‍​െൻറ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ 'ജനരക്ഷായാത്ര' നനഞ്ഞ പടക്കംപോലെയായി. മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പി 'ഗോരക്ഷ' നടത്തുമ്പോള്‍ കേരളത്തില്‍ ജനരക്ഷയുമായെത്തി. എന്നാൽ, മതേതര മണ്ണായ കേരളത്തില്‍ ആർ.എസ്.എസി​െൻറയും ബി.ജെ.പിയുടെയും അജണ്ട വിലപ്പോയില്ല. അതുകൊണ്ടുതന്നെ പയ്യന്നൂരില്‍നിന്ന് മുങ്ങിയ ബി.ജെ.പിയുടെ അമിത് ഷാ എന്ന സിംഹം പിന്നെ തിരുവനന്തപുരത്താണ് പൊങ്ങിയത്. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ സത്യൻ മൊകേരി, പി.എം. ജോയി, പി.കെ. രാജൻ, സക്കറിയ തോമസ്, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. മോഹനൻ, വിവിധ ഘടകകക്ഷി നേതാക്കളായ ഇ.ജെ. ബാബു, എം.പി. അനിൽ, എം.ജെ. പോൾ, പി.വി. സഹദേവൻ, കെ.എ. ആൻറണി എന്നിവർ സംസാരിച്ചു. TUEWDL21mdy സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതയാത്രക്ക് മാനന്തവാടിയിൽ സ്വീകരണം നൽകിയപ്പോൾ TUEWDL22 bty സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബത്തേരിയിൽ സംസാരിക്കുന്നു ജനജാഗ്രത യാത്രക്ക് ബത്തേരിയിൽ സ്വീകരണം സുല്‍ത്താന്‍ ബത്തേരി: അടിയന്തരാവസ്ഥ കാലഘട്ടത്തെ അനുസ്മരിപ്പിക്കുംവിധമുള്ള കരിനിയമങ്ങളാണ് ബി.ജെ.പി ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എൽ.ഡി.എഫി​െൻറ ജനജാഗ്രത യാത്രക്ക് എല്‍.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറി എം. വേലായുധൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി സത്യന്‍ മൊകേരി, കേരള കോണ്‍ഗ്രസ് പ്രസിഡൻറ് സ്‌കറിയ തോമസ്, പി. കൃഷ്ണപ്രസാദ്, വിജയന്‍ ചെറുകര, പി.എം. ജോയി, പി. മോഹനൻ, പി.ആര്‍. ജയപ്രകാശ്, കെ.കെ. രാജൻ, സി.കെ. സഹദേവൻ, കെ. ശശാങ്കൻ, ബേബി വര്‍ഗീസ്, സുരേഷ് താളൂര്‍ എന്നിവർ സംസാരിച്ചു. മള്‍ട്ടി വൈദ്യുതി ബുഷ്‌കട്ടറുമായി കുമാരേട്ടന്‍ കല്‍പറ്റ: വയനാട്ടിലെ കര്‍ഷകര്‍ക്ക് മുതൽക്കൂട്ടായി കുമാരേട്ട​െൻറ ബുഷ്‌കട്ടര്‍. എൻ.ആർ.കെ എന്നറിയപ്പെടുന്ന പുല്‍പള്ളി സൂര്യ ഇലക്ട്രിക്കല്‍സ് ഉടമ എൻ.ആര്‍. കുമാരനാണ് പുതിയ ബുഷ്‌കട്ടര്‍ വയനാട് പ്രസ് ക്ലബില്‍ പരിചയപ്പെടുത്തിയത്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബുഷ്‌കട്ടര്‍ തറ പോളിഷ് ചെയ്യുന്നതിനും കാടുവെട്ടുന്നതിനും മാത്രമല്ല മറ്റുപല കാര്യങ്ങൾക്കും ഉപയോഗിക്കാം. നാലര കിലോയാണ് ഇതി​െൻറ തൂക്കം. ചെറിയ കഷണങ്ങളാക്കി ബാഗില്‍വരെ കൊണ്ടുനടക്കാം. പുല്ലുവെട്ടുന്നതിനും കാടുവെട്ടുന്നതിനും തീറ്റപ്പുല്‍ മുറിച്ച് അടുക്കുന്നതിനും ഇത് ഉപയോഗിക്കാം. ബുഷ്‌കട്ടറി​െൻറ ഒരു മാതൃകയാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. പേറ്റൻറ് ലഭിച്ചാല്‍ വ്യവസായിക അടിസ്ഥാനത്തില്‍ നിർമിക്കാനാകും. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് സുഗമമായി പ്രവര്‍ത്തിപ്പിക്കാം. പരമാവധി വില 10,000 രൂപ. വിപണിയിലുള്ള ബുഷ്കട്ടറി​െൻറ വില 15,000 മുതല്‍ 40,000 രൂപ വരെയാണ്. ഇതിന് എട്ടു മുതല്‍ 12 കിലോ വരെ തൂക്കമുണ്ട്. മണിക്കൂറിന് 100 രൂപ ചെലവും വരും. എന്നാൽ, വൈദ്യുതി ബുഷ്കട്ടറിന് ഒന്നര മണിക്കൂറിന് ഒരു യൂനിറ്റ് വൈദ്യുതി ചെലവേ വരൂ. അതിന് കേവലം 10 രൂപ മാത്രം. വാനില തോട്ടത്തില്‍ മോഷ്ടാക്കളെ അകറ്റുന്നതിനുള്ള യന്ത്രം രൂപകല്‍പന ചെയ്തും വോള്‍ട്ടേജ് കുറഞ്ഞ വൈദ്യുതിയില്‍നിന്ന് ദീപങ്ങള്‍ തെളിയിച്ചും മോട്ടോര്‍ സൈക്കിളില്‍ മോഷണം തടയുന്നതിനുള്ള ഉപകരണം രൂപകൽപന ചെയ്തും എൻ.ആർ.കെ ശ്രദ്ധേയനാണ്. ബിനോയ് കണ്ടത്തിന്‍കര, ജോഷ്‌സണ്‍ തോമസ് എന്നിവരും അദ്ദേഹത്തോടൊപ്പം പ്രസ്ക്ലബിലെത്തി. TUEWDL19 മൾട്ടി വൈദ്യുതി ബുഷ്കട്ടറുമായി കുമാരേട്ടൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story