Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:16 AM IST Updated On
date_range 25 Oct 2017 11:16 AM ISTപേ വിഷബാധ കുത്തിവെപ്പ്
text_fieldsbookmark_border
പേ വിഷബാധ കുത്തിവെപ്പ് കൽപറ്റ: പുൽപള്ളി പഞ്ചായത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വളർത്തുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകും. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്യാമ്പുകളിൽ ആരോഗ്യമുള്ള നായ്ക്കളെ കൊണ്ടുവന്ന് 10 രൂപ ഫീസ് അടച്ച് കുത്തിവെപ്പ് എടുക്കണമെന്ന് മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9207936648. സ്വയംതൊഴിൽ സംരംഭകത്വ ശിൽപശാല തുടങ്ങി കൽപറ്റ: ജില്ല എംപ്ലോയ്മെൻറ് ഓഫിസിെൻറ നാലു ദിവസത്തെ സംരംഭകത്വ മാർഗ നിർദേശക പരിശീലനത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല എംപ്ലോയ്മെൻറ് ഓഫിസർ എ.ആർ. രവികുമാർ അധ്യക്ഷത വഹിച്ചു. വിവിധ പരിശീലകരിൽ നിന്നും തെരഞ്ഞെടുത്ത 50 തയ്യൽ സ്വയംതൊഴിൽ സംരംഭകർക്കാണ് പരിശീലനം നൽകുന്നത്. 'സംരംഭകത്വത്തിെൻറ സാധ്യതകൾ' എന്ന വിഷയത്തിൽ ഗ്രാമീണ സ്വയംതൊഴിൽ പരിശീലനത്തിലെ ആൽബിൻ ജോണും, 'ചെറുകിട സംരംഭങ്ങളുടെ അതിജീവന വഴികൾ' എന്ന വിഷയത്തിൽ മൈേക്രാ എൻറർൈപ്രസസ് ജില്ല കോഓഡിനേറ്റർ എസ്. ഷീനയും, 'തയ്യൽ സംരംഭങ്ങളുടെ നൂതന പ്രവണതകൾ- പ്രായോഗിക പരിശീലനം' എന്ന വിഷയത്തിൽ സലീമ സെയ്തലവിയുമാണ് ക്ലാസെടുക്കുക. സെൽഫ് എംപ്ലോയ്മെൻറ് ഓഫിസർ ടി. അബ്ദുൽ റഷീദ്, ജില്ല സാമൂഹ്യനീതി ഓഫിസർ ഡാർലി ഇ. പോൾ, ആൽബിൻ ജോൺ, ജൂനിയർ എംപ്ലോയ്മെൻറ് ഓഫിസർ ബിജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. TUEWDL23 എംപ്ലോയ്മെൻറ് വകുപ്പ് നടത്തിയ സ്വയംതൊഴിൽ സംരംഭകത്വ ശിൽപശാല നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു സഹകരണ വാരാഘോഷം: ജില്ലതല മത്സരം നാളെ കൽപറ്റ: 64ാമത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ -കോളജ് വിദ്യാർഥികൾക്കായി നടത്തിയ താലൂക്കുതല പ്രബന്ധ പ്രസംഗ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുള്ള ജില്ലതല മത്സരങ്ങൾ വ്യാഴാഴ്ച കൽപറ്റ സർവിസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ നടത്തും. മത്സര വിജയികൾ സാക്ഷ്യപത്ര സഹിതം ഹാജരാകണം. അപേക്ഷ തീയതി നീട്ടി കൽപറ്റ: കോഴിക്കോട് ഇംഹാൻസ് പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 10 വരെ നീട്ടി. വിവരങ്ങളും അപേക്ഷ ഫോറവും ഇംഹാൻസ് ഓഫിസിൽ നേരിട്ടും സൈറ്റിലും ലഭിക്കും. ഫോൺ: 9605770068, 8593985805. പി.എസ്.സി പരീക്ഷ നാളെ കൽപറ്റ: കോളജ് വിദ്യാഭ്യാസ വകുപ്പിൽ െലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (കാറ്റഗറി 427/16) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ വ്യാഴാഴ്ച രാവിലെ 7.30 മുതൽ 9.15 വരെ കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടത്തും. എസ്.എസ്.എഫ് ലൗഡ് സ്പീക്കര്‍ കല്‍പറ്റ: നവംബറില്‍ നടവയലില്‍ നടക്കുന്ന എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് പ്രധാന ബസ്സ്റ്റാൻഡുകളില്‍ 'ലൗഡ് സ്പീക്കർ' പ്രചാരണം തുടങ്ങി. ജില്ലയിലെ വിവിധ കാമ്പസുകളിലെ പ്രതിനിധികള്‍ യാത്രക്കാരിലേക്ക് നേരിട്ട് അസംബ്ലി സന്ദേശമെത്തിക്കുന്നതാണ് പരിപാടി. എസ്.എസ്.എഫ് ജില്ല കാമ്പസ് സിന്‍ഡിക്കേറ്റ് അംഗങ്ങൾ പുല്‍പള്ളി, പനമരം, മേപ്പാടി, കല്‍പറ്റ, ബത്തേരി തുടങ്ങിയ ഇടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് വരെ പ്രചാരണം നടത്തി. സഅദ് കുതുമ്പി, ആസിഫ് തലപ്പുഴ, അജ്മല്‍, മുബഷിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. TUEWDL26 ---കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡില്‍ എസ്.എസ്.എഫ് ജില്ല കാമ്പസ് സിന്‍ഡിക്കേറ്റ് അംഗം പ്രചാരണം നടത്തുന്നു റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് റിപ്പൺ: ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്കായി റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മേപ്പാടി പൊലീസ് സബ് ഇൻസ്പെക്ടർ കെ.സി. മാത്യു ഉദ്ഘാടനം ചെയ്തു. റോഡ് സേഫ്റ്റി വളൻറിയർ പി. കുഞ്ഞിമുഹമ്മദ് ക്ലാസെടുത്തു. കെ. രമ്യ, ആസിഫ്, എം.എം. മോഹനൻ, പി.ജെ. ഷാജി എന്നിവർ സംസാരിച്ചു. വാട്സ്ആപ് കൂട്ടായ്മയുടെ കാരുണ്യസ്പർശം വെള്ളമുണ്ട: വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളുടെ സഹകരണത്താൽ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ ഓക്സിജൻ കോൺസൺട്രേറ്റർ, വാക്കിങ് സ്റ്റിക്ക്, വാട്ടർ ബെഡ്, മരുന്നിനായുള്ള 41,000 രൂപയുടെ ചെക്ക് എന്നിവ പാലിയേറ്റിവ് പ്രവർത്തകർക്ക് കൈമാറി. വെള്ളമുണ്ട പൊലീസ് എസ്.െഎ സുഭാഷ് ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് കാര്യദർശി എകരത്ത് മൊയ്തു അധ്യക്ഷത വഹിച്ചു. ഗ്രൂപ് എക്സിക്യൂട്ടിവ് അംഗം കെ.ടി. ലത്തീഫ് വിഷയാവതരണം നടത്തി. ഡോ. ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി. മരുന്നിനായുള്ള 41,000 രൂപയുടെ ചെക്ക് ഗ്രൂപ് വൈസ് പ്രസിഡൻറ് കബീർ കൈമാറി. വാട്സ്ആപ് ഗ്രൂപ് ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ സ്വാഗതവും ഗ്രൂപ് സെക്രട്ടറി ജാബിർ കൈപ്പണി നന്ദിയും പറഞ്ഞു. വെള്ളമുണ്ട വയനാട് വാട്സ്ആപ് കുടുംബം ഗ്രൂപ്പിലെ അംഗങ്ങളായ നൂറ്റമ്പതോളം പ്രവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് വലിയൊരു ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നത്. മത --രാഷ്ട്രീയ -പ്രായ വ്യത്യാസങ്ങളില്ലാതെ വനിതകൾ അടക്കമുള്ളവർ ഗ്രൂപ്പിൽ അംഗങ്ങളാണ്. മൂടോളി ഫസലു റഹ്മാനാണ് ഗ്രൂപ് അഡ്മിൻ. ഡോ. മുഹമ്മദ് സാലിൻ പ്രസിഡൻറായി 2016-ലാണ് ഗ്രൂപ് ആരംഭിച്ചത്. TUEWDL28 വാട്സ്ആപ് ഗ്രൂപ് അംഗങ്ങളുടെ സഹകരണത്താൽ സ്വരൂപിച്ച പണംകൊണ്ട് വാങ്ങിയ വസ്തുക്കൾ വെള്ളമുണ്ട പൊലീസ് എസ്.െഎ സുഭാഷ് ചന്ദ്രൻ പാലിയേറ്റിവ് പ്രവർത്തകർക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story