Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയാളിയെ...

മലയാളിയെ വിസ്​മയിപ്പിച്ച സംവിധായകൻ^ കമൽ

text_fields
bookmark_border
മലയാളിയെ വിസ്മയിപ്പിച്ച സംവിധായകൻ- കമൽ കോഴിക്കോട്: മലയാളത്തി​െൻറ പ്രിയപ്പെട്ട സംവിധായകൻ ഐ.വി. ശശിയുടെ മരണവാർത്ത ഞെട്ടലുളവാക്കുന്നതാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പറഞ്ഞു. സിനിമയിൽ സംവിധായക​െൻറ സാന്നിധ്യമെന്തെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ സംവിധായകനാണദ്ദേഹം. മധ്യവർഗ-വാണിജ്യ സിനിമകളിൽ പുതിയ ഭാവുകത്വം കൊണ്ടുവന്നു. അക്കാലത്തെ താരസമ്പ്രദായങ്ങളെ ഉടച്ചുവാർത്തായിരുന്നു ആ പരീക്ഷണം. ഭാവുകത്വവും ജനപ്രിയതയുംകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ചു. ജ്യേഷ്ഠസഹോദരനായും ഗുരുസ്ഥാനീയനായുമാണ് അദ്ദേഹത്തെ കാണുന്നത്. ഞാനുൾെപ്പടെ പലരെയും സംവിധായകനാവാൻ േപ്രരിപ്പിച്ച വ്യക്തിയാണ്. പല സംവിധായകരുടെയും ആരാധനാബിംബമായിരുന്നു. അനാരോഗ്യമുള്ള സമയത്തും പുതുതായി ചെയ്യാനിരുന്ന സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹത്തി​െൻറ ആലോചനയെന്നും കമൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story