Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'തെളിച്ചം^17' ഗ്രാൻഡ്...

'തെളിച്ചം^17' ഗ്രാൻഡ് ഫിനാലെ സമാപിച്ചു

text_fields
bookmark_border
'തെളിച്ചം-17' ഗ്രാൻഡ് ഫിനാലെ സമാപിച്ചു kzvtk01എസ്.ഐ.ഒ വടകര ഏരിയ കമ്മിറ്റി നടത്തിയ 'തെളിച്ചം-17' ഇസ്ലാമിക് ക്വിസ് മത്സരത്തി​െൻറ ഗ്രാൻഡ് ഫിനാലെ വിജയികൾ വടകര: എസ്.ഐ.ഒ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'തെളിച്ചം-17' ഇസ്ലാമിക് ക്വിസ് മത്സരത്തി‍​െൻറ ഗ്രാൻഡ് ഫിനാലെ വടകര ശാന്തി സ​െൻററിൽ നടന്നു. ഏരിയയിലെ മജ്ലിസ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെളിച്ചം-17 ഒന്നാം ഘട്ട മത്സരത്തിലെ വിജയികളെയാണ് ഗ്രാൻഡ് ഫിനാെലയിലേക്ക് തെരഞ്ഞെടുത്തത്. മത്സരത്തിന് അൽഫാൻ അഴിയൂർ നേതൃത്വം നൽകി. സീനിയർ വിഭാഗത്തിൽ ഷഹ്സീൻ ഒന്നാം സ്ഥാനവും സൻഹൽ, ഫാസിൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നജാ ഫാത്തിമ ഒന്നാം സ്ഥാനവും അദ്നാൻ, ഫെറിൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അൽ മദ്റസത്തുൽ ഇസ്ലാമിയ്യ വടകര ഓവറോൾ വിജയികളായി. ഏരിയ പ്രസിഡൻറ് ശകീൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഫുആദ് വടകര സ്വാഗതവും ഏരിയ സെക്രട്ടറി അൽഫാൻ അഴിയൂർ നന്ദിയും പറഞ്ഞു. സോളിഡാരിറ്റി ഏരിയ സെക്രട്ടറി റാഷിദ് കോട്ടക്കൽ, എസ്.പി. ഹംസ, എസ്.ഐ.ഒ വടകര യൂനിറ്റ് സെക്രട്ടറി അൽഫാൻ വടകര, സാബിർ, സലാഹുദ്ദീൻ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. ലോക് അദാലത്തിലേക്ക് പരാതികൾ നൽകാം വടകര: നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി രാജ്യവ്യാപകമായി ഡിസംബർ ഒമ്പതിന് നടത്തുന്ന ലോക് അദാലത്തി​െൻറ ഭാഗമായി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി വടകര കോടതിയിൽ അദാലത്ത് നടക്കും. അതിർത്തി തർക്കങ്ങൾ, കുടുംബ തർക്കങ്ങൾ, തൊഴിൽ തർക്കങ്ങൾ, ഭൂമി ഏറ്റെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ, ബാങ്ക് വായ്പ, വൈദ്യുതി, വെള്ളം, റവന്യു റിക്കവറി, സേവന വേതനവ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ, മറ്റു സിവിൽ കേസുകൾ എന്നിവ പരിഗണിക്കും. പരാതികൾ വടകര കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ഓഫിസിൽ നവംബർ 11ന് മുമ്പ് നേരിട്ടുനൽകണം. ഫോൺ: 9745440901.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story