Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:15 AM IST Updated On
date_range 25 Oct 2017 11:15 AM IST'മഹാധർണ': വടകരയിൽ പ്രചാരണജാഥ നടത്തും
text_fieldsbookmark_border
വടകര: കേന്ദ്രസർക്കാറിെൻറ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക തൊഴിലാളി പ്രക്ഷോഭം ആരംഭിക്കുന്നതിെൻറ ഭാഗമായി നവംബർ ഒമ്പത്, 10, 11 തീയതികളിൽ പാർലമെൻറിന് മുന്നിൽ നടക്കുന്ന 'മഹാധർണ' വിജയിപ്പിക്കാൻ വടകരയിൽ പ്രചാരണജാഥ നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ, സർവിസ്സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 26ന് വൈകീട്ട് അഞ്ചിന് തൊട്ടിൽപ്പാലത്ത് ജാഥ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 9.30ന് കുറ്റ്യാടിയിൽ നിന്നാരംഭിക്കുന്ന ജാഥ കക്കട്ട്, കല്ലാച്ചി, പുറമേരി, എടച്ചേരി, ഓർക്കാട്ടേരി, നാദാപുരം റോഡ്, വടകര കോട്ടപറമ്പ്, വില്യാപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ആറിന് ആയഞ്ചേരിയിൽ സമാപിക്കും. വി.ആർ. രമേഷ് ജാഥാക്യാപ്റ്റനാകും. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം പൊതുമേഖലയെ പാേട തകർക്കാനുമാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്ന് എ.കെ. ബാലൻ, ഇ. നാരായണൻ നായർ, കെ. രവീന്ദ്രൻ, വി.ആർ. രമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വടകര: കേന്ദ്രസർക്കാറിെൻറ കോർപറേറ്റ് ഭരണത്തിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നടത്തുന്ന മഹാധർണ വിജയിപ്പിക്കാൻ ഐ.എൻ.ടി.യു.സി താലൂക്ക് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഇ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. പി.എം. വേലായുധൻ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കണ്ണോത്ത്, കെ.ടി.കെ. അശോകൻ, ബാപ്പറ്റ അലി, സത്യൻ എടച്ചേരി, ടി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story