Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:15 AM IST Updated On
date_range 25 Oct 2017 11:15 AM ISTക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കരുത്
text_fieldsbookmark_border
എകരൂല്‍: ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ക്ഷേമനിധി പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നു എന്ന കാരണത്താല്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ തലയാട് ആപ്കോസ് ക്ഷീരസംഘം പ്രതിഷേധിച്ചു. പ്രസിഡൻറ് എന്‍.ജെ. മാത്യു അധ്യക്ഷത വഹിച്ചു. എം.പി. ഇമ്മാനുവല്‍, ഷാജു നരിപ്പാറ, മോന്‍സ് അലക്സാണ്ടര്‍, ദേവി എന്നിവര്‍ സംസാരിച്ചു. മോദി മുക്ത ഭാരതം നിലവില്‍വരും -രമേശ് ചെന്നിത്തല ഉള്ള്യേരി: അടുത്ത തെരഞ്ഞെടുപ്പോടെ മോദി മുക്ത ഭാരതം നിലവില്വരുമെന്നതിെൻറ സൂചനയാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്നെതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉള്ളൂര്‍ പൊയിലുങ്കല്‍ താഴെ സംഘടിപ്പിച്ച ഇന്ദിര ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സതീഷ് കന്നൂര്‍ അധ്യക്ഷത വഹിച്ചു. എന്‍. സുബ്രഹ്മണ്യന്‍, എടാടത്ത് രാഘവന്‍, ടി. ഗണേഷ് ബാബു, ഇ.ടി. ബിനോയ്, ഉഷാദേവി, എ.കെ. അബ്ദുല്‍ സമദ്, ഋഷികേശന്‍, വൈശാഖ് കണ്ണോറ, കെ.കെ. ഗംഗാധരൻ, കാര്‍ത്തികേയന്‍, ഷമീര്‍ നളന്ദ, പി. ശ്രീനാഥ്, സുനില്‍ കുമാര്‍, കെ. സുരേന്ദ്രന്‍, എന്‍.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story