Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 11:15 AM IST Updated On
date_range 25 Oct 2017 11:15 AM ISTഅപരനെ ശത്രുവായി കരുതുന്ന മനോഭാവം ശക്തിയാർജിച്ചു
text_fieldsbookmark_border
പേരാമ്പ്ര: അപരനെ ശത്രുവായി കരുതുകയും പരസ്പരം മത്സരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് വർത്തമാനകാലത്തുള്ളതെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. പേരാമ്പ്ര ഉപജില്ല വിദ്യാരംഗം സാഹിത്യവേദി സാഹിത്യശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. എ.ഇ.ഒ സുനിൽ കുമാർ അരീക്കാംവീട്ടിൽ ഉപഹാരസമർപ്പണം നടത്തി. അധ്യാപക രചനാമത്സരവിജയികൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ സമ്മാനം നൽകി. വി. ആലീസ് മാത്യു, കെ. അജിത, ആർ.കെ. രജീഷ് കുമാർ, ബി.പി.ഒ കെ. ശ്രീധരൻ, കെ.കെ. വിനോദ്കുമാർ, എം. സുഭാഷ്, ബിജു കാവിൽ, കെ. ഷാജിമ, കെ. ജിഷി, കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാരംഗം ഉപജില്ല കോഒാഡിനേറ്റർ വി.എം. അഷ്റഫ് സ്വാഗതവും പി.എം. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story