Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​റ്റാർട്ടപ്​...

സ്​റ്റാർട്ടപ്​ പിച്ചിങ് കോൺടെസ്​റ്റ്​ 2017

text_fields
bookmark_border
കോഴിക്കോട്: ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവി​െൻറ നേതൃത്വത്തിൽ പുതിയ വ്യവസായ സംരംഭകർക്കായി 'സ്റ്റാർട്ടപ് പിച്ചിങ് കോൺടെസ്റ്റ് 2017' നടത്തും. കൃഷി, ആരോഗ്യ സംരക്ഷണം, ഫുട്വെയർ മാനുഫാക്ചറിങ് എന്നീ വ്യവസായ മേഖലയെ ഉൾക്കൊള്ളിച്ചാണ് മത്സരമെന്ന് സംഘാടകർ അറിയിച്ചു. ഈ മേഖലകളിൽ വ്യവസായം തുടങ്ങാൻ ആശയങ്ങളുള്ള വിദ്യാർഥികൾക്കും അല്ലാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാം. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് ഒരു ലക്ഷം രൂപവരെ സമ്മാനം ലഭിക്കും. നവംബർ 24, 25, 26 തീയതികളിലാണ് പരിപാടി. താൽപര്യമുള്ളവർ പേർ, ഇ--മെയിൽ, ഫോൺ നമ്പർ എന്നിവ നവംബർ 10നു മുമ്പായി gmi.spc@gmail.com എന്ന ഇ-മെയിലേക്ക് അയക്കണം. ഫോൺ: 9645004426. വാർത്തസമ്മേളനത്തിൽ ജി.എം.ഐ ജനറൽ സെക്രട്ടറി റോഷൻ കൈനഡി, വൈസ് പ്രസിഡൻറ് എ.കെ. നിഷാദ്, കൺവീനർ ലിജോ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story