Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​കൃത മത്സരങ്ങൾ

സംസ്​കൃത മത്സരങ്ങൾ

text_fields
bookmark_border
കോഴിക്കോട്: രേവതി പട്ടത്താനത്തോടനുബന്ധിച്ച് കോഴിേക്കാട് റവന്യൂ ജില്ലയിലെ വിദ്യാർഥികൾക്കായി സംസ്കൃതമത്സരങ്ങൾ നടത്തി. 140 വിദ്യാർഥികൾ പെങ്കടുത്തു. പട്ടത്താന സമിതി സെക്രട്ടറി ടി.ആർ. രാമവർമ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പട്ടയിൽ പ്രഭാകരൻ, ബാലകൃഷ്ണ ഏറാടി, പ്രഫ. പി.സി.യു. രാജ, പ്രദീകുമാർ രാജ, രാജഗോപാലൻ, പി. ചന്ദ്രശേഖരൻ, വി.കെ. രാജേഷ്, സി.പി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. കെ.എസ്.യു ഡി.ഡി.ഇ ഒാഫിസ് മാർച്ച് കോഴിക്കോട്: ആർ.എസ്.എസ് നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ ജന്മദിനം കേരളത്തിലെ സ്കൂളുകൾ ആഘോഷിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഡി.ഡി.ഇമാർക്ക് സർക്കുലർ അയച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഡി.ഡി.ഇ ഒാഫിസ് മാർച്ച് നടത്തി. പിണറായി സർക്കാർ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്നതി​െൻറ തെളിവാണിതെന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസം കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ പറഞ്ഞു. ഡി.പി.െഎ സർക്കുലർ കോപ്പി ഡി.ഡി.ഇ ഒാഫിസിന് മുന്നിലിട്ട് കെ.എസ്.യു പ്രവർത്തകർ കത്തിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ അധ്യക്ഷത വഹിച്ചു. സി.ടി. ജെറിൽ ബോസ്, പി.പി. റമീസ്, വി.ടി. സൂരജ്, ഹിജാസ് അഹമ്മദ്, മനു അർജുൻ എന്നിവർ സംസാരിച്ചു. എ.പി.എ. അബ്ദുറഹ്മാൻ, ധനിഷ് ഭാസ്കർ, ഫുവാദ് സനിൽ, കെ.പി. അഫ്ഷിൻ, ജഷീർ, മുഹമ്മദ് ബസാം, സിയാദ്, ഋഷികേശ് എന്നിവർ നേതൃത്വം നൽകി. അനുസ്മരിച്ചു കോഴിേക്കാട്: റിട്ട. ഡെപ്യൂട്ടി കലക്ടർ ജി. ഭരത​െൻറ ചരമവാർഷികം ആചരിച്ചു. മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി എൻ. സുഭാഷ്ബാബു അധ്യക്ഷത വഹിച്ചു. ഭാസി മലാപ്പറമ്പ്, എം. അനിൽകുമാർ, ഡോ. കെ. മൊയ്തു, കട്ടയാട്ട് വേണുഗോപാൽ, ഇ.പി. സോമനാഥൻ, എം. രാജൻ, പി. ദാമോദരൻ, ഇ.കെ. രാമൻകുട്ടി നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story