Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എൽ.എ ഓഫിസ് മാർച്ച്

എം.എൽ.എ ഓഫിസ് മാർച്ച്

text_fields
bookmark_border
കൊടുവള്ളി: കെ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.എഫ് പ്രവർത്തകരെ കാരാട്ട് റസാഖ് എം.എൽ.എ മർദിച്ചതായി ആരോപിച്ചും, നടപടികളിൽ പ്രതിഷേധിച്ചും എം.എസ്.എഫ് പ്രവർത്തകർ കൊടുവള്ളിയിലെ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തി. ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഓപൺ സ്റ്റേജ് പരിസരത്ത് പൊലീസ് തടഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജീലാനി അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്, എം.എ. ഗഫൂർ, എ.പി. മജിദ്, വി.കെ. അബ്ദു ഹാജി, ടി. മൊയ്തീൻ കോയ, കെ.ടി. റഹൂഫ്, എം. നസിഫ് എന്നിവർ സംസാരിച്ചു. റാഷിദ് കാരക്കാട് സ്വാഗതവും, അനിഷ് മടവൂർ നന്ദിയും പറഞ്ഞു. കാരാട്ട് റസാഖ് എം.എൽ.എയുടെ വീട് എം.എസ്.എഫ് ഉപരോധിച്ചു കൊടുവള്ളി: കൊടുവള്ളി കെ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.എഫ് വിദ്യാർഥികൾ കാരാട്ട് റസാഖ് എം.എൽ.എക്കെതിരെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ എം.എൽ.എയുടെ കൊടുവള്ളിയിലെ വീട് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംസ്ഥാന കമ്മിറ്റിയംഗം കെ.ടി. റഊഫ്, ജില്ല ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, ട്രഷറർ അഫ്നാസ് ചോറോട്, കെ.ടി. ജാസിം, കെ.സി. ഷിഹാബ്, സ്വാഹിബ് മുഹമ്മദ്, ഷമീർ പാഴൂർ, ജീലാനി, നവാസ് ഇല്ലത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉപരോധസമരം ആരംഭിച്ചത്. തുടർന്ന് എട്ടരയോടെ സ്ഥലത്തെത്തിയ കൊടുവള്ളി സി.ഐ എൻ. ബിശ്വാസ് ഉപരോധക്കാരെ അറസ്റ്റ് ചെയ്തു. ഇവർക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം നൽകി വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു കോളജിന് മുന്നിൽ കാരാട്ട് റസാഖിന് നേരെ കൊടുവള്ളി കെ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.എഫ് വിദ്യാഥികൾ പ്രതിഷേധവുമായി രംഗത്തു വന്നത്. പ്രതിഷേധത്തിനിടെ കാരാട്ട് റസാഖ് എം.എൽ.എ അടിച്ച് പരിക്കേൽപിച്ചതായി കാണിച്ച് എം.എസ്.എഫ് പ്രവർത്തകരായ മൂന്ന് ഡിഗ്രി വിദ്യാർഥികൾ കൊടുവള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി. കെ.എം.ഒ ബി.എഡ് കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ച് കാറിൽ പുറത്തേക്ക് പോകുകയായിരുന്ന കാരാട്ട് റസാഖ് എം.എൽ.എക്കെതിരെ, താമരശ്ശേരി ഐ.എച്ച്.ആർ.ഡി.യിൽ നിർമിച്ച സ്റ്റേജ് നിർമാണവുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.എഫ് പ്രവർത്തകർ എം.എൽ.എക്കെതിരെ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രതിഷേധം കഴിഞ്ഞ് വിദ്യാർഥികൾ കാമ്പസിനകത്തേക്ക് പ്രവേശിക്കുന്നതിനിടെ പിന്നാലെ വന്ന എം.എൽ.എ അസഭ്യം പറയുകയും, പ്രകോപനമില്ലാതെ ആക്രമിച്ച് പരിക്കേൽപിക്കുകയുമാണ് ചെയ്തതെന്നാണ് എം.എസ്.എഫ് പ്രവർത്തകർ ആരോപിക്കുന്നത്. കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. അതേസമയം, കെ.എം.ഒ.ബി.എഡ് കോളജിലെ പരിപാടി കഴിഞ്ഞ് കാറിൽ പുറത്തേക്ക് വന്ന തന്നെ പ്രവേശന കവാടത്തിൽ ഒരു കാരണവുമില്ലാതെ എം.എസ്.എഫ് വിദ്യാർഥികൾ കാറ് തടഞ്ഞുനിർത്തി മുദ്രാവാക്യം വിളിക്കുകയും ൈകയേറ്റത്തിന് ശ്രമിക്കുകയും വധഭിഷണി ഉയർത്തുകയുമാണുണ്ടായതെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. ഇത് സംബന്ധമായി ത​െൻറ ഗൺമാൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story