Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്ലേജ് ഓഫിസുകൾ...

വില്ലേജ് ഓഫിസുകൾ കാലാനുസൃതമായി നവീകരിക്കും -മന്ത്രി ഇ. ചന്ദ്രശേഖരൻ

text_fields
bookmark_border
തിരുവമ്പാടി: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ കാലാനുസൃതമായി നവീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കൂടരഞ്ഞി വില്ലേജിന് പുതുതായി നിർമിച്ച ഓഫിസ് കെട്ടിടത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രുപ ചെലവിൽ നിർമിച്ചതാണ് ഓഫിസ്. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, മുൻ എം.എൽ.എ സി. മോയിൻകുട്ടി, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വൈസ് പ്രസിഡൻറ് വി.എ. നസീർ, ജില്ല പഞ്ചായത്തംഗങ്ങളായ സി.കെ. കാസിം, അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ്, ഫാ. ജോസഫ്തേക്കുംകാട്ടിൽ, ജോസ് പള്ളിക്കുന്നേൽ, പി.എൻ. തങ്കപ്പൻ മാസ്റ്റർ, കെ.എം. അബ്ദുറഹ്മാൻ, പി.എം. തോമസ്, അബ്ദുറഷീദ് മൗലവി, ഷാജി കളങ്ങാടൻ, മനോജ് വാലുമണ്ണേൽ, ഹെലൻ ഫ്രാൻസിസ്, പി.ടി. മാത്യു, ജോണിപ്ലാക്കാട്ട്, കെ.വി. ജോസ്, പ്രസിഡൻറ് ദീപേഷ് കൃഷ്ണൻ, ഹമീദ് ആറ്റുപുറം എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി.എൻജിനീയർ ഗോകുൽദാസ് റിപ്പോർട്ടവതരിപ്പിച്ചു. ജില്ല കലക്ടർ യു.വി. ജോസ് സ്വാഗതവും താമരശ്ശേരി താലൂക്ക് തഹസിൽദാർ സി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. കായികോത്സവം: പുല്ലൂരാംപാറ ടീമിന് സ്വീകരണം തിരുവമ്പാടി: സംസ്ഥാന കായികോത്സവത്തിൽ സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് സ്കൂൾ താരങ്ങൾക്ക് തിരുവമ്പാടിയിൽ സ്വീകരണം നൽകി. കായിക താരങ്ങളേയും പരിശീലകൻ ടോമി ചെറിയാനെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പുല്ലൂരാംപാറ സ്കൂളിലേക്ക് ആനയിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തി​െൻറയും പൗരാവലിയുടെയും അഭിമുഖ്യത്തിൽ ആയിരുന്നു സ്വീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, വൈസ് പ്രസിഡൻറ് ഗീതാവിനോദ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങായ വിത്സൻ താഴത്തു പറമ്പിൽ, ടോമി കൊന്നക്കൽ, ടി.ജെ. കുര്യാച്ചൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ജോളി ജോസഫ്, ടി.എം. ജോസഫ്, ടി.ടി. കുര്യൻ, സോമൻ പുതുപ്പറമ്പിൽ, റിയാസ് അരീമ്പ്ര, കെ.സി. സെയ്യ്ത് മുഹമ്മദ്, ബേബി പെരുമാലിൽ, അജു എമ്മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story