Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.പി സ്​മാരക വായനശാല...

ടി.പി സ്​മാരക വായനശാല കരിഓയിൽ ഒഴിച്ചു വികൃതമാക്കി

text_fields
bookmark_border
വടകര: വെള്ളികുളങ്ങര കക്കാട് ടി.പി സ്മാരക വായനശാലക്കു നേരെ വീണ്ടും കരി ഓയിൽ പ്രയോഗം. ശനിയാഴ്ച രാത്രിയാണ് വായനശാലയുടെ ചുമരുകളിലും ടി.പി. ചന്ദ്രശേഖര​െൻറ ഫോട്ടോയിലും കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഇത് മൂന്നാം തവണയാണ് വായനശാലക്കു നേരെ അക്രമം നടക്കുന്നതെന്ന് ആർ.എം.പി.ഐ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തി​െൻറ മറവിൽ പൂർണമായും തകർത്ത വായനശാല പുതുക്കിപ്പണിത് കൊണ്ടിരിക്കെയാണ് നിരന്തര അക്രമം. മുമ്പ് വായനശാല സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അക്രമിസംഘം അടിച്ചുതകർത്തിരുന്നു. വായനശാലക്കും പ്രവർത്തകർക്കും നേരെ നിരന്തര അക്രമം നടന്നിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസ് കാണിക്കുന്ന നിസ്സംഗത പ്രദേശത്തി​െൻറ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുകയാണെന്ന് ആർ.എം.പി.ഐ കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് തയാറാവണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ജനകീയ പ്രതിരോധം തീർക്കുമെന്നും ആർ.എം.പി.ഐ ഉൗരാളുങ്കൽ ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story