Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:07 AM IST Updated On
date_range 23 Oct 2017 11:07 AM ISTതോടന്നൂർ ഉപജില്ല ശാസ്േത്രാത്സവം: മേമുണ്ട, തിരുമന ജേതാക്കൾ
text_fieldsbookmark_border
ആയഞ്ചേരി: തോടന്നൂർ ഉപജില്ല ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ തിരുമന എൽ.പി സ്കൂൾ ജേതാക്കളായി. കാർത്തികപ്പള്ളി എൻ.എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. കടമേരി എം.യു.പി സ്കൂളിനാണ് രണ്ടാം സ്ഥാനം. കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ മൂന്നാം സ്ഥാനത്തെത്തി. ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആർ.എ.സി കടമേരി രണ്ടാം സ്ഥാനവും തിരുവള്ളൂർ എസ്.എൻ.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. സാമൂഹിക ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ കാർത്തികപ്പള്ളി എൻ.എൽ.പി സ്കൂൾ ജേതാക്കളായി. കാർത്തികപ്പള്ളി എൽ.പി രണ്ടാം സ്ഥാനവും ചെമ്മരത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ രണ്ടാം സ്ഥാനവും കുറുന്തോടി യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. ആർ.എ.സി കടമേരി രണ്ടാം സ്ഥാനവും ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആർ.എ.സി കടമേരി രണ്ടാം സ്ഥാനവും തിരുവള്ളൂർ എസ്.എൻ.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. ഗണിത ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ തിരുവള്ളൂർ ഈസ്റ്റ് യു.പി സ്കൂൾ ഒന്നാം സ്ഥാനം നേടി. കുറുന്തോടി യു.പി സ്കൂൾ രണ്ടാം സ്ഥാനവും കടമേരി എം.യു.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ കുറുന്തോടി യു.പി സ്കൂൾ ജേതാക്കളായി. കീഴൽ യു.പി സ്കൂൾ രണ്ടാം സ്ഥാനവും തിരുവള്ളൂർ ഗവ.യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആർ.എ.സി കടമേരി രണ്ടാം സ്ഥാനവും തിരുവള്ളൂർ എസ്.എൻ.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവൃത്തിപരിചയ മേളയിൽ മയ്യന്നൂർ നമ്പർ വൺ എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും കുറുന്തോടി യു.പി സ്കൂൾ രണ്ടാം സ്ഥാനവും പറമ്പിൽ എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്കൂൾ ജേതാക്കളായി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കുറുന്തോടി യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ആർ.എ.സി കടമേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും ആർ.എ.സി കടമേരി മൂന്നാം സ്ഥാനവും നേടി. കടമേരി എം.യു.പി സ്കൂളിൽ നടന്ന മേളയുടെ സമാപന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ േട്രാഫികൾ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഹെഡ്മാസ്റ്റർ എൻ.പി. ഇബ്രാഹീം, ശശിധരൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story