Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:07 AM IST Updated On
date_range 23 Oct 2017 11:07 AM ISTഅണ്ടർ^9 ചെസ്: ജോൺ വെനിയും ഋത്വികയും കേരള ടീമിൽ
text_fieldsbookmark_border
അണ്ടർ-9 ചെസ്: ജോൺ വെനിയും ഋത്വികയും കേരള ടീമിൽ നന്തിബസാർ: അണ്ടർ-9 ചെസ് സംസ്ഥാന ടീമിൽ ജില്ലയിൽനിന്ന് രണ്ടുപേർ. ഓപൺ വിഭാഗത്തിൽ കോഴിക്കോട് ഭാരതീയ വിദ്യാഭവൻ നാലാം ക്ലാസ് വിദ്യാർഥി ജോൺ വെനിയും പെൺകുട്ടികളുടെ വിഭാഗത്തിൽ ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി കെ.എൻ. ഋത്വികയുമാണ് സംസ്ഥാന 'ടീമിലിടം നേടിയത്. 2016ൽ പഞ്ചാബിലെ ജലന്ധർ ദേശീയ മത്സരത്തിൽ ഇരുവരും കേരളത്തിനായി കരുക്കൾ നീക്കിയിട്ടുണ്ട്. ഒരേ കാറ്റഗറിയിൽ തുടർച്ചയായി രണ്ടാം വർഷവും സംസ്ഥാന ടീമിനായ് കളിക്കാനുള്ള ഭാഗ്യമാണ് ഇരുവർക്കും കൈവന്നത്. ഹരിയാനയിലെ ഗൂർഗോണിൽ നവംബർ രണ്ടു മുതലാണ് ദേശീയമത്സരം. ഇരു വിഭാഗത്തിലെയും ചാമ്പ്യന്മാരായ ശ്രേയസ് പയ്യപ്പാട്ടും അനുപം എം. ശ്രീകുമാറുമാണ് കേരളത്തെ പ്രതിനിധാനംചെയ്യുന്ന മറ്റു താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story