Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്യായ വിലവർധനവ്​...

അന്യായ വിലവർധനവ്​ പിൻവലിക്കണം

text_fields
bookmark_border
പേരാമ്പ്ര: ഹോട്ടലുകളിൽ ഭക്ഷണ പദാർഥങ്ങൾക്ക് ഒരു മുന്നറിയിപ്പുമില്ലാതെ വില വർധിപ്പിച്ച നടപടിയിൽ കമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി യോഗം പ്രതിഷേധിച്ചു. പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജീവൻ പാറാട്ടുപാറ, രവി എടക്കയിൽ, പി.വി. ദിനേശൻ, പി.എം. സുനിൽകുമാർ, കെ.എൻ. പ്രകാശൻ, എൻ.ആർ. രജീഷ് എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് പേരാമ്പ്ര: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനൽ ക്ലാസെടുത്തു. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കവിത ഉദ്ഘാടനം നിർവഹിച്ചു. ഇ. ബിജു, പി. ഷീബ എന്നിവർ നേതൃത്വം നൽകി. ചിത്രരചന, ക്വിസ് മത്സരങ്ങൾ പേരാമ്പ്ര: സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് വിദ്യാർഥികൾക്കുവേണ്ടി ചിത്രരചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന മത്സരത്തി​െൻറ ഉദ്ഘാടനം അഭിലാഷ് തിരുവോത്തും ക്വിസ് മത്സരത്തി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരനും നിർവഹിച്ചു. കാവുങ്ങൽ കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി. ഗോപി, എം.കെ. കുഞ്ഞിക്കണ്ണൻ, പി.കെ. ഉണ്ണികൃഷ്ണൻ, കെ. രാമകൃഷ്ണൻ, കെ.എം. മോഹനൻ, വി.കെ. പ്രമോദ്, കാപ്പിയിൽ കരുണാകരൻ, കെ.എം. സുകുതൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story