Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:07 AM IST Updated On
date_range 23 Oct 2017 11:07 AM ISTമനസ്സുതുറന്ന് തമാശപറയാനാവാത്ത കാലം ^കെ. ജയകുമാർ
text_fieldsbookmark_border
മനസ്സുതുറന്ന് തമാശപറയാനാവാത്ത കാലം -കെ. ജയകുമാർ കോഴിക്കോട്: സാമൂഹികതിന്മകൾക്കെതിരെ ആക്ഷേപഹാസ്യത്തിെൻറ പ്രതികരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ട രാംദാസ് വൈദ്യരെ അദ്ദേഹത്തിെൻറ 19-ാം ചരമവാർഷികദിനത്തിൽ അനുസ്മരിച്ചു. അനുസ്മരണവും ചിരിവൈദ്യം പുസ്തകത്തിെൻറ പ്രകാശനവും മലയാളം സർവകലാശാല വൈസ്ചാൻസലർ കെ. ജയകുമാർ നിർവഹിച്ചു. മനസ്സുതുറന്ന് ഫലിതംപറയാൻ കഴിയാത്ത കാലമാണിതെന്ന് ജയകുമാർ പറഞ്ഞു. ചിരിയുടെ നിഷ്കളങ്കത നഷ്ടപ്പെട്ട കാലത്ത് സ്ത്രീകളോട് സംസാരിക്കാൻപോലും കഴിയില്ല. ചിരിക്കാത്ത സമൂഹം അകംകൊണ്ട് ജീർണിക്കും. മസിൽപിടിയന്മാരുടെ സമൂഹം വന്നതോടെ മനോരോഗികളും ഞരമ്പുരോഗികളും കൂടുന്നു. രാംദാസ് വൈദ്യരുടെ നർമബോധം തിരിച്ചെടുക്കേണ്ട കാലമാണിത്. ഹൃദയം തുറക്കാൻ പറ്റുന്ന ആളാണ് എന്നതായിരുന്നു രാംദാസ് വൈദ്യരുടെ പ്രത്യേകത. വിശ്വാസത്തെ ഹനിക്കാതിരിക്കാനുള്ള ഹൃദയവിശാലതയാണ് വൈദ്യരെ വ്യത്യസ്തനാക്കിയത് -ജയകുമാർ പറഞ്ഞു. എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. എ. സജീവൻ രചിച്ച ചിരിവൈദ്യം പുസ്തകം പി. ദാമോദരൻ പരിചയപ്പെടുത്തി. തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ.പി. രാജേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കാർട്ടൂൺ പുരസ്കാരം അബ്ദുൽ അനീസ് ഏറ്റുവാങ്ങി. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് സംസാരിച്ചു. ചെലവൂർ വേണു സ്വാഗതവും ടി. വേലായുധൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story