Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:07 AM IST Updated On
date_range 23 Oct 2017 11:07 AM ISTസി.ബി.ഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് കലാഭവൻ മണിയുടെ സഹോദരൻ
text_fieldsbookmark_border
േകാഴിക്കോട്: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻ മണി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച 'മണി നാദം നിലച്ചിട്ടില്ല' അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം പുറത്തു കൊണ്ടുവരാനുള്ള കുടുംബത്തിെൻറ പരിശ്രമത്തെ കുറ്റപ്പെടുത്തിയും ആരോപണമുന്നയിച്ചും ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടത്തുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു. ടാഗോർ ഹാളിൽ നടന്ന അനുസ്മരണ പരിപാടി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാഭവൻ മണിയുടെ പേരിലുള്ള അവാർഡ് എം.കെ. മുനീർ എം.എൽ.എക്ക് സമ്മാനിച്ചു. സൗഹൃദ കൂട്ടായ്മ പ്രസിഡൻറ് ജാഫർ സിയാറ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വീൽചെയർ വിതരണം ജില്ല ജയിൽ സൂപ്രണ്ട് അനിൽകുമാറും നാടൻപാട്ട് മത്സരവിജയികൾക്കുള്ള സമ്മാനദാനം ആർ.എൽ.വി രാമകൃഷ്ണനും നിർവഹിച്ചു. നടൻ മാമുക്കോയ, നടി വിധുബാല, പി.വി. ഗംഗാധരൻ, വിനോദ് കോവൂർ, കോഴിക്കോട് നാരായണൻ നായർ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് രാജേന്ദ്രൻ, ജോസഫ് റിബലോ എന്നിവർ സംസാരിച്ചു. എൻ. ഹർഷ സ്വാഗതവും പി. മമ്മദ് കോയ നന്ദിയും പറഞ്ഞു. ചടങ്ങിൽ 40 കിഡ്നി രോഗികൾക്ക് ഡയാലിസിസിന് സഹായവും ബീച്ച്, കോട്ടപ്പറമ്പ് ആശുപത്രികളിലേക്ക് വീൽ ചെയറും വിതരണം ചെയ്തു. തുടർന്ന് കലാഭവൻ മണിയുടെ നാടൻ പാട്ടുകളും സിനിമ ഗാനങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story