Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:07 AM IST Updated On
date_range 23 Oct 2017 11:07 AM ISTദുരിതംപേറി വാഴവറ്റ കോളനിവാസികൾ
text_fieldsbookmark_border
-അടിസ്ഥാന സൗകര്യങ്ങളില്ല വെങ്ങപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് വാഴവറ്റ കോളനിക്കാരുടെ ജീവിതം ദുഃസഹമാക്കുന്നു. വെങ്ങപ്പള്ളി പഞ്ചായത്തിലെ 13ാം വാർഡിൽ ഉൾപ്പെട്ട പണിയ കോളനിവാസികളാണ് കുടിവെള്ളം, വീട്, കക്കൂസ് തുടങ്ങി സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നത്. പത്തോളം പണിയ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആകെയുണ്ടായിരുന്ന കിണറും മാസങ്ങൾക്ക് മുമ്പ് മലിനമായതോടെ വെള്ളത്തിനായി കിലോമീറ്ററുകൾ താേഴക്ക് വരേണ്ട ദുരവസ്ഥയിലാണ്. പലർക്കും വീടിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുെണ്ടങ്കിലും കോളനിയിൽ നാമമാത്രമായ വീടുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. 2012ൽ ഇന്ദിര ആവാസ് യോജന ഭവന പദ്ധതി പ്രകാരം കൽപറ്റ ബ്ലോക്ക് നിർമിച്ച മുഴുവൻ വീടുകളും ശോച്യാവസ്ഥയിലാണ്. കാലവർഷം തുടങ്ങിയാൽ ചോർന്നൊലിക്കുന്ന വീടുകളെപറ്റി പഞ്ചായത്ത് അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നിരാശയായിരുന്നു ഫലമെന്ന് കോളനിവാസികൾ ആരോപിക്കുന്നു. വിഷയത്തിൽ ഇടപെടാൻ ജനപ്രതിനിധികൾ തയാറാവുന്നിെല്ലന്നും െതരഞ്ഞെടുപ്പ് കഴിയുമ്പോൾ അവഗണിക്കുന്ന ജനപ്രതിനിധികളുടെ സമീപനങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും കോളനിക്കാർ അറിയിച്ചു. വേറിട്ട കാഴ്ചയൊരുക്കി ചേകാടിയിലെ വൈക്കോൽ മേഞ്ഞ വീടുകൾ പുൽപള്ളി: വേറിട്ട കാഴ്ചയൊരുക്കുകയാണ് ചേകാടിയിലെ വൈക്കോൽ മേഞ്ഞ വീടുകൾ. ഗ്രാമപ്രദേശങ്ങളിലേക്ക് നഗരവത്കരണത്തിെൻറ അലയൊലികൾ കടന്നുവന്നതോടെ വൈക്കോൽ മേഞ്ഞ വീടുകൾ കാലയവനികയിലേക്ക് വഴിമാറിയെങ്കിലും ഇതിനിടയിലും പഴയകാല പ്രതാപം വിളിച്ചോതുകയാണ് ചേകാടിയിലെ പുല്ലുമേഞ്ഞ വീടുകൾ. വർഷങ്ങൾ പഴക്കമുള്ള വൈക്കോൽമേഞ്ഞ വീടുകൾ ജില്ലയിൽ അവശേഷിക്കുന്നത് പുൽപള്ളി ചേകാടിയിലാണ്. ഇവിടെയുള്ള കവിക്കൽ രാജഗോപാലെൻറ വീടിന് 300 വർഷത്തോളം പഴക്കമുണ്ട്. ചേകാടിക്കടുത്ത ചേന്ത്രാത്ത് രാമകൃഷ്ണെൻറ വീടിന് 150 വർഷത്തിലേറെ പഴക്കമുണ്ട്. ഇത്രയും കാലപഴക്കത്തിനിടെയും ഒരു ഉലച്ചിലും ഈ വീടുകൾക്ക് സംഭവിച്ചിട്ടില്ല. തണുപ്പ് കാലത്ത് വീടിനുൾവശത്ത് ചൂടും, വേനൽക്കാലത്ത് കുളിർമയുമാണ് വൈക്കോൽ വീടിെൻറ പ്രത്യേകത. പതിറ്റാണ്ടുകൾക്ക് മുമ്പ് കൊടും വനപ്രദേശമായിരുന്നു ചേകാടി. അക്കാലത്ത് വീടുകൾ വളരെ കെട്ടുറപ്പോടെയാണ് നിർമിച്ചിരുന്നത്. ആന ചവിട്ടിയാൽ പോലും പൊളിയാത്ത ഭിത്തികളാണ് വീടുകൾക്ക്. ചളിമണ്ണും ഉമിയും ചേർന്ന മിശ്രിതം ചേർത്താണ് ഭിത്തി കെട്ടിപൊക്കിയിരിക്കുന്നത്. വാതിൽ പാളികളും മറ്റും കൂറ്റൻ മരങ്ങൾ കൊണ്ട് തീർത്തതാണ്. വീടിെൻറ മേൽക്കൂരക്ക് കീഴെ അടച്ചുറപ്പുള്ള മച്ചുമുണ്ട്. മുളകൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. പത്തായപുരകളും വീടിനുള്ളിലുണ്ട്. മുമ്പ് ഇത്തരത്തിലുള്ള നിരവധി വീടുകൾ പ്രദേശത്ത് കാണാമായിരുന്നു. ഇന്ന് അവ മൂന്നായി ചുരുങ്ങി. വീടിെൻറ പ്രത്യേകത കണ്ടറിയാൻ നിരവധിപേർ എത്തുന്നുണ്ട്. ചെട്ടി വിഭാഗത്തിൽപെട്ട ഗ്രാമവാസികളുടെ വീടുകളാണ് പുല്ലിട്ട നിലയിൽ ഇന്നുമുള്ളത്. എല്ലാ വർഷവും വൈക്കോൽ മേഞ്ഞ് വീടുകൾ സംരക്ഷിക്കാൻ വൻ ചെലവും ഇവർക്കുവരുന്നുണ്ട്. വടക്കൻ മേഖല ജാഥ വിജയിപ്പിക്കും കൽപറ്റ: ചൊവ്വാഴ്ച കൽപറ്റയിലെത്തുന്ന കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖല ജാഥ വിജയിപ്പിക്കണമെന്ന് യുവജനതാദൾ കൽപറ്റ മുനിസിപ്പൽ കമ്മിറ്റി ആഹ്വാനം ചെയ്തു. വയനാട് ജില്ല സെക്രട്ടറി സി.പി. റഹീസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് നാജീഷ് പഴന്തോങ്ങ് അധ്യക്ഷത വഹിച്ചു. ശാരോൺ, സാദിക്ക്, നജീബ്, നസീബ് ഇബ്രാഹിം, ജോഷി കുര്യൻ, സി.കെ. താഹ, സിനോയ്, ഷാജഹാൻ, അബ്ദുൽ ജനീസ്, വിഷ്ണുഗോപാൽ, സജീർ കൽപറ്റ, രഞ്ജിത്ത് ഗോപാൽ, ഫസൽ റഹ്മാൻ, ടി. ആൻറണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story