Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:07 AM IST Updated On
date_range 23 Oct 2017 11:07 AM IST'ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കണം'
text_fieldsbookmark_border
ചേമഞ്ചേരി: ഫാഷിസ്റ്റ് ഭീഷണികളിൽ നിന്ന് ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കണമെന്നും സ്ത്രീസമൂഹം ഇതിൽ നിർണായക പങ്കുവഹിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം പി.സി. ഭാസ്കരൻ ആവശ്യപ്പെട്ടു. പാർട്ടി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഹബീബ് മസ്ഉൗദ് അധ്യക്ഷത വഹിച്ചു. സുബൈദ കക്കോടി, ടി.കെ. മാധവൻ, ശശീന്ദ്രൻ ബപ്പൻകാട് എന്നിവർ സംസാരിച്ചു. ചന്ദ്രിക കൊയിലാണ്ടി സ്വാഗതവും സറീന മസ്ഉൗദ് നന്ദിയും പറഞ്ഞു. ബാബു പറശ്ശേരിക്ക് സ്വീകരണം ബാലുശ്ശേരി: മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറിനുള്ള അവാർഡ് കരസ്ഥമാക്കിയ ബാബു പറശ്ശേരിക്ക് ബാലുശ്ശേരി പഞ്ചായത്ത് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. എൻ.പി. നദീഷ് കുമാർ അനുമോദനപത്രം സമർപ്പിച്ചു. ഡി.ബി. സബിത, കെ.കെ. പരീദ്, വി.കെ. ഷീബ, കെ. റീജ, വി.വി. രവി, കെ.വി. ബാലൻ എന്നിവർ സംസാരിച്ചു. പെരിങ്ങിനി മാധവൻ സ്വാഗതവും എം.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story