Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:07 AM IST Updated On
date_range 23 Oct 2017 11:07 AM ISTബ്രൗൺ ഷുഗർ വിൽപന നടത്തുന്നയാൾ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളെ എക്സൈസ് പിടികൂടി. രണ്ട് ഗ്രാം ബ്രൗൺ ഷുഗറുമായി പന്നിയങ്കര പയ്യാനക്കൽ സിയ മൻസിലിൽ ഹമീദിനെയാണ് (53) പിടികൂടിയത്. രണ്ടാം ഗേറ്റ് പരിസരത്ത് ഞായറാഴ്ച രാവിലെയാണ് ഇയാൾ വലയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാർ, പ്രിവൻറീവ് ഓഫിസർ മോഹനദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജുബീഷ്, ബിജുമോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story