Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:06 AM IST Updated On
date_range 23 Oct 2017 11:06 AM ISTപാറന്നൂര്‍ ഉസ്താദ് അനുസ്മരണവും ദുആ മജ്‌ലിസും
text_fieldsbookmark_border
കൊടുവള്ളി: സി.എം മഖാം ദര്‍സ് പൂർവവിദ്യാര്‍ഥി സംഘടന 'മിന്‍ഹാജുല്‍ ജന്ന'യുടെ ആഭിമുഖ്യത്തില്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. കൊടുവള്ളി ദാറുല്‍ അസ്ഹര്‍ അക്കാദമിയില്‍ നടന്ന പരിപാടി സമസ്ത കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. സി.എം.കെ. തങ്ങള്‍ പാലക്കുറ്റി അധ്യക്ഷത വഹിച്ചു. നജ്മുദ്ദീന്‍ പൂക്കോയ തങ്ങല്‍ ഹൈദറൂസി അല്‍യമാനി മംഗളൂരു ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. ഫൈസല്‍ ഫൈസി മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൂര്‍വ വിദ്യാര്‍ഥികളുടെ ധനസഹായം പി.എം.എസ്. തങ്ങള്‍ കൊല്ലം റഫീഖ് ദാരിമിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്തു. അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂർ, അബൂബക്കര്‍ ഫൈസി മലയമ്മ, ഇ.ടി.എം. ബാഖവി, ശറഫുദ്ദീൻ, ബഷീര്‍ റഹ്മാനി, അഷ്‌റഫ് ബാഖവി എന്നിവർ സംസാരിച്ചു. ശമീര്‍ ബാഖവി സ്വാഗതവും ഇ.ടി. അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story