Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:06 AM IST Updated On
date_range 23 Oct 2017 11:06 AM ISTകാരശ്ശേരിയിൽ നെൽകൃഷിക്ക് പുനർജന്മം
text_fieldsbookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുപാടങ്ങളിൽ നെൽകൃഷിക്ക് പുനർജന്മം. കൃഷിവകുപ്പിെൻറ സുസ്ഥിര നെൽകൃഷി വികസന പദ്ധതിയാണ് കാരശ്ശേരി പഞ്ചായത്തിൽ നെൽകൃഷിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ചോണാട് കൈതമണ്ണിൽ ഹസൈെൻറ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ കവുങ്ങിൻതോട്ടമാണ് നെൽവയലാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈതമണ്ണിൽ ഹസൈനെ ആദരിച്ചു. വൈസ് പ്രസിഡൻറ് വി.പി. ജമീല, ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ, വാർഡ് മെംബർ സുഹറ കരുവോട്ട്, സവാദ് ഇബ്രാഹീം, റുബീന കണ്ണാട്ടിൽ, എം. ദിവ്യ, കൃഷി ഓഫിസർ ശുഭ, കൃഷി അസിസ്റ്റൻറ് സിന്ധു, പഞ്ചായത്ത് കർഷക സമിതി അംഗങ്ങളായ അടുക്കത്തിൽ മുഹമ്മദ്, വഹാബ് പുതിയോട്ടിൽ, മുഹമ്മദലി കരിമ്പനക്കണ്ടി, ഇ.പി. ഷാജി ബാബു, കെ. അബ്ദുൽ മജീദ്, പാടശേഖര സമിതി കൺവീനർ ഇ. അഹമ്മദ്, ഷാർലി, കെ.പി. ഷാജി, ഒ. ശുഭ കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story