Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളോത്സവം:...

കേരളോത്സവം: ബാസ്​കറ്റ് ബാൾ മത്സരത്തിൽ തിരുവമ്പാടി ജേതാക്കൾ

text_fields
bookmark_border
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തി​െൻറ ഭാഗമായി കോടഞ്ചേരി സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാസ്കറ്റ് ബാൾ മത്സരത്തിൽ കോടഞ്ചേരി പഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി തിരുവമ്പാടി ജേതാക്കളായി. ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ ആഗസ്റ്റി പല്ലാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ ലീലാമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ രാജേഷ് ജോസ്, പഞ്ചായത്ത് മെംബർ ജെസി പിണക്കാട്ട്, പോൾസൺ അറയ്ക്കൽ , അബിനേഷ് കുമാർ, ശിവകുമാർ എന്നിവർ സംസാരിച്ചു. ഗണിതശാസ്ത്ര പരിശീലനം ഈങ്ങാപ്പുഴ: ദേശീയ ഗണിത ശാസ്ത്ര ദിന ആചരണത്തി​െൻറ ഭാഗമായി പുതുപ്പാടി കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി ഗണിതശാസ്ത്ര പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ യു.പി. ഹേമലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കുട്ടിയമ്മമാണി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഐബി റെജി, എം.ഇ. ജലീൽ, ഉപസമിതി കൺവീനർ ആമിന മലയിൽ, ശ്രീജ ബിജു എന്നിവർ സംസാരിച്ചു. ജെ. സീനത്ത്, സുജ കെ. ബാബു, കെ.ടി. ഷാജിത എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story