Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇതരസംസ്​ഥാന...

ഇതരസംസ്​ഥാന തൊഴിലാളികൾ തോട് മലിനമാക്കുന്നു

text_fields
bookmark_border
ചേളന്നൂർ: പള്ളിപ്പൊയിൽ പാറ്റയിൽതാഴം ഭാഗത്ത് പുല്ലൂർ തോട് ഇതര സംസ്ഥാന തൊഴിലാളികൾ മലിനമാക്കുന്നതായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇരുവള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കാക്കൂർ പൊലീസി​െൻറ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. ഗുരുതരമായ രീതിയിലാണ് മലിനീകരണം നടത്തുന്നത്. പുല്ലൂർ തോട്ടിൽ മലമൂത്രവിസർജനം നടത്തി വെള്ളം മലിനമാക്കുകയാണ്. നിരവധിയാളുകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെള്ളമാണിത്. ജലേസ്രാതസ്സ് മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. വെള്ളം മലിനമാക്കുന്നതിനെതിരെ നാട്ടുകാരും പ്രാദേശിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പല തൊഴിലാളികളും അനധികൃതമായി വൃത്തിഹീനമായ സാഹചര്യത്തിൽ കെട്ടിടങ്ങളുടെ മുകൾ നിലയിൽ താമസിക്കുന്നതായും കണ്ടെത്തി. ഇടുങ്ങിയ മുറിയിൽ ദയനീയ അവസ്ഥയിലാണ് തൊഴിലാളികളുടെ താമസവും. പാചകമുറിക്കു സമീപമായി തന്നെയാണ് കക്കൂസും ഉള്ളത്. സാംക്രമിക രോഗങ്ങൾ പടരാനും സാധ്യത കൂടുതലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story