Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 11:06 AM IST Updated On
date_range 23 Oct 2017 11:06 AM ISTപ്രകൃതി വിഭവങ്ങളിലുള്ള മനുഷ്യെൻറ സ്വാർഥതയാണ് പ്രശ്നം ^കെ. ജയകുമാർ
text_fieldsbookmark_border
പ്രകൃതി വിഭവങ്ങളിലുള്ള മനുഷ്യെൻറ സ്വാർഥതയാണ് പ്രശ്നം -കെ. ജയകുമാർ കോഴിക്കോട്: പ്രകൃതി പിശുക്കില്ലാതെ നൽകുന്ന വിഭവങ്ങളുടെ മേൽ മനുഷ്യൻ സ്വാർഥതയോടെ ഇടപെടുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ. ഒയിസ്ക ഇൻറർനാഷനൽ ആഭിമുഖ്യത്തിൽ 'ജല സുരക്ഷ ജീവൻരക്ഷ'സെമിനാറും ഒയിസ്ക അവാർഡ്-2016 വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂവും വെള്ളവും മറ്റ് വിഭവങ്ങളും പ്രകൃതി പിശുക്കില്ലാതെ വാരിക്കോരിയാണ് നൽകുന്നത്. ആർക്കും ഇഷ്ടംപോലെ ഉപയോഗിക്കാനായി പ്രകൃതി നൽകുന്ന വിഭവങ്ങളിൽ മനുഷ്യൻ സ്വാർഥതയോടെ കൈകടത്തുേമ്പാൾ എല്ലാറ്റിനും ക്ഷാമമുണ്ടാവുന്നു. മനുഷ്യെൻറ ദുരയും ആർത്തിയുമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒയിസ്ക ഡയറക്ടർ എം. അരവിന്ദ ബാബു അധ്യക്ഷത വഹിച്ചു. ഡോ. എൻ. കൃഷ്ണകുമാർ, ആർ. സുരേന്ദ്രൻ, തോമസ് തേവര, ജി.പി. സുകുമാരൻ എന്നിവർ സംസാരിച്ചു. കെ.കെ. ചന്ദ്രൻ സ്വാഗതവും കെ.പി. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story