Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാറും മില്ലുടമകളും...

സർക്കാറും മില്ലുടമകളും ചേർന്ന് നെല്ല്​ കർഷകരെ പന്താടുന്നു: കുറുക്കോളി മൊയ്തീൻ

text_fields
bookmark_border
'സർക്കാറും മില്ലുടമകളും ചേർന്ന് നെല്ല് കർഷകരെ പന്താടുന്നു' കോഴിക്കോട്: നെല്ലു കർഷകരെ വെച്ച് പന്താടുന്ന സമീപനം സർക്കാറും മില്ലുടമകളും അവസാനിപ്പിക്കണമെന്നും നാലു കിലോ തൂക്കത്തി​െൻറ പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ തയാറാവണമെന്നും സ്വതന്ത്രകർഷക സംഘം സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു. നെല്ലു സംഭരണം ഒരു കേന്ദ്ര പദ്ധതിയാണെന്ന് കരുതി 68 കിലോയുടെ കാര്യത്തിൽ കടുംപിടിത്തം വേണ്ടതില്ല. കേന്ദ്രം നിശ്ചയിച്ച നെല്ലി​െൻറ വില 13.60 പ്രകാരമാണ് എന്നാൽ, കേരളത്തിൽ കഴിഞ്ഞ സർക്കാർ 21.50 രൂപവെച്ചാണ് സംഭരിച്ചത്. അതു തുടർന്നുവരുന്നു എന്നതു പോലെ തൂക്കത്തി​െൻറ കാര്യത്തിലും വ്യത്യാസമുണ്ടാക്കുന്നതിൽ പ്രശ്നമില്ല. അടിയന്തരമായി പഠനസമിതിയുടെ റിപ്പോർട്ട് വെളിപ്പെടുത്തി അതു മാനദണ്ഡമാക്കണമെന്നും കുറുക്കോളി മൊയ്തീൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story