Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക രക്ഷ ജാഥക്ക്...

കർഷക രക്ഷ ജാഥക്ക് കക്കാടംപൊയിലിൽ സമാപനം

text_fields
bookmark_border
തിരുവമ്പാടി: കർഷകരെ കുടിയിറക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക രക്ഷ ജാഥ കക്കാടംപൊയിലിൽ സമാപിച്ചു. കുടിയിറക്ക് നീക്കം, കാർഷികവിളകളുടെ വിലയിടിവ്, വന്യമൃഗശല്യം തുടങ്ങി കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 25-ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചി​െൻറ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. ചെമ്പനോടയിൽ 20-ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ. െസബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലാണ് ജാഥ ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. ഒ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. കക്കാടംപൊയിൽ സ​െൻറ് മേരീസ് പള്ളി വികാരി വർക്കി ചെറുപിള്ളാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബേബി പെരുമാലിൽ, സി.സി. തോമസ്, മാർട്ടിൻ തോമസ്, ജോൺസൺ കുളത്തിങ്കൽ, ജെയിംസ് മറ്റം, ടി.കെ. ജോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story