Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:30 AM IST Updated On
date_range 22 Oct 2017 10:30 AM ISTപഞ്ചായത്ത് പ്രസിഡൻറ് ആക്ഷേപിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥ അവധിയിൽ
text_fieldsbookmark_border
ചേളന്നൂർ: പഞ്ചായത്ത് പ്രസിഡൻറ് ആക്ഷേപിച്ചെന്ന പരാതിയിൽ േബ്ലാക് ഒാഫിസിലെ ഉദ്യോഗസ്ഥ അവധിയിൽ. ചേളന്നൂർ േബ്ലാക് പഞ്ചായത്തിലെ എസ്.സി ഒാഫിസറാണ് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആക്ഷേപിച്ചതിൽ മാനസികമായി തളർന്നെന്നു കാണിച്ച് അവധിയിൽ പ്രവേശിച്ചത്. വനിത കമീഷനിലും പട്ടിക ജാതി ക്ഷേമകാര്യ ജില്ല ഒാഫിസർക്കും േബ്ലാക് സെക്രട്ടറിക്കും പരാതി നൽകി. ആഗസ്റ്റ് 16നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. രണ്ടുതവണ എസ്.സി ഫണ്ട് അനുവദിച്ച കിഴക്കുംമുറിയിലെ കോളനിറോഡിെൻറ സുരക്ഷ കൈവരി നിർമിക്കുന്നതിന് സാധ്യത സർട്ടിഫിക്കറ്റും സോഷ്യൽമാപ്പും ആവശ്യപ്പെട്ട് എസ്.സി ഒാഫിസർക്ക് പഞ്ചായത്ത് പലതവണ അപേക്ഷ നൽകിയെങ്കിലും എസ്.സി വിഭാഗക്കാരില്ലെന്നും അനുവദിക്കാനാവില്ലെന്നും പറഞ്ഞ് നിരാകരിക്കുകയായിരുന്നുവത്രെ. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും േബ്ലാക്ക് യോഗത്തിൽ പ്രസിഡൻറ് ഉദ്യോഗസ്ഥയുടെ നിഷേധനിലപാടിനെ ചോദ്യം ചെയ്യുകയും ഇൗ സമീപനം തുടർന്നാൽ ജനപ്രതിനിധി എന്ന നിലയിൽ നോക്കിനിൽക്കാനാവില്ലെന്നും ജനങ്ങളോടൊപ്പം നിന്ന് ഉദ്യോഗസ്ഥക്കെതിരെ രംഗത്തിറങ്ങുമെന്ന് പറയുകയും ചെയ്തിരുന്നുവത്രെ. യോഗത്തിനുശേഷം പ്രസിഡൻറും പരാതിക്കാരിയും മറ്റ് അംഗങ്ങളോടൊപ്പം സ്ഥലം സന്ദർശിച്ചു. പരാതിക്കാരി പിറ്റേന്ന് േബ്ലാക് ഒാഫിസിൽ ജോലിക്കെത്തിയതായും അവർ തന്നെ സമ്മതിക്കുന്നുണ്ട്. പിന്നീട് േബ്ലാക് ഒാഫിസിൽ വരാതെ ജില്ല ഒാഫിസിലിരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. കോളനിയിലേക്കുള്ള എസ്.സി ഫണ്ട് കോളനിക്ക് പുറത്തേക്ക് നൽകാനാവില്ലെന്നറിയിച്ച് ഉദ്യോഗസ്ഥ നോട്ടീസ് നൽകിയതിനാൽ പഞ്ചായത്ത് സർക്കാറിലേക്ക് അനുമതിക്കയച്ചിരിക്കുകയാണ്. സെപ്റ്റംബർ 15 നാണ് അവധിയിൽ പ്രവേശിച്ചത്. ഒക്ടോബർ 29 ന് അവധി കഴിയുമെങ്കിലും തുടരാനാണ് സാധ്യതയെന്നറിയുന്നു. ബാലുശ്ശേരി േബ്ലാക്കിലെ ഉദ്യോഗസ്ഥക്കാണ് ചാർജ്. ഭരണസമിതി അംഗങ്ങൾക്കിടയിൽവെച്ചാണ് പ്രസിഡൻറ് തന്നെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് പറഞ്ഞതെന്ന് ഉദ്യോഗസ്ഥ പറഞ്ഞു. താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥ നിരുത്തരവാദപരമായി പെരുമാറിയത് മറ്റുള്ളവർക്കിടയിൽ വെളിപ്പെടുത്തിയതിലുള്ള ജാള്യമാണ് പരാതിക്ക് കാരണമെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story