Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:21 AM IST Updated On
date_range 21 Oct 2017 11:21 AM ISTവയനാട് റെയിൽപാതയോട് അവഗണന; ശക്തമായ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി
text_fieldsbookmark_border
വയനാട് റെയിൽപാതയോട് അവഗണന; ശക്തമായ ജനകീയ സമരവുമായി ആക്ഷൻ കമ്മിറ്റി *23ന് കൽപറ്റയിൽ പ്രതിഷേധ സംഗമവും മനുഷ്യ റെയിൽപാതയും *ഡി.എം.ആർ.സിയുടെ പങ്കാളിത്തം ഭയക്കുന്നതാരാണെന്ന് വ്യക്തമാക്കണം കൽപറ്റ: നഞ്ചൻകോട്-വയനാട്-നിലമ്പൂർ റെയിൽപാതയോടുള്ള സംസ്ഥാന സർക്കാറിെൻറ അവഗണനക്കെതിരെ ശക്തമായ ജനകീയ സമരങ്ങളുമായി നീലഗിരി- വയനാട് എൻ.എച്ച് റയിൽേവ ആക്ഷൻ കമ്മിറ്റി. പ്രത്യക്ഷ സമരത്തിെൻറ ആദ്യഘട്ടമെന്ന നിലയിൽ ഒക്ടോബർ 23ന് രാവിലെ 10.30ന് കൽപറ്റ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമവും മനുഷ്യ റെയിൽപാതയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.പി. വീരേന്ദ്രകുമാർ എം.പി പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹിക നേതാക്കളും പങ്കെടുക്കും. എന്തുകൊണ്ടാണ് ഈ റെയിൽപാതയുടെ കാര്യത്തിൽ അലംഭാവം തുടരുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേരളത്തിെൻറ വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുകയാണിപ്പോൾ. കൊച്ചിയിൽനിന്ന് ഏഴുമണിക്കൂർ കൊണ്ട് ബെംഗളൂരുവിലേക്ക് എത്താവുന്ന ഈ റെയിൽപാത കേരളത്തിെൻറ സമഗ്രപുരോഗതിക്ക് ഏറ്റവും അത്യാവശ്യമാണെന്ന് വ്യക്തമായതാണ്. സംസ്ഥാനത്തിെൻറ 80ലധികം പ്രദേശങ്ങളിലേക്കും ബംഗളുരൂവിലേക്കും മൈസൂരുവിലേക്കും ഉത്തരേന്ത്യയിലേക്കും പോകാനുള്ള ഏറ്റവും എളുപ്പമാർഗമായിരിക്കും ഈ റയിൽപാത. നഞ്ചൻകോട്--നിലമ്പൂർ പാതക്ക് കേന്ദ്രാനുമതി ലഭിക്കുകയും 30 സംയുക്ത സംരംഭ പദ്ധതികളിൽ ഉൾപ്പെടുത്തി 3000 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ഈ പാതയുടെ ഡി.പി.ആർ തയാറാക്കുന്നതിനുവേണ്ടി കേരള സർക്കാർ 2016 ജൂൺ മാസത്തിൽ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തുകയും എട്ടുകോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പിന്നീട്, പ്രാഥമിക െചലവുകൾക്കായി രണ്ടുകോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി സംസ്ഥാന സർക്കാർതന്നെ ഉത്തരവുമിറക്കിയിരുന്നു. എന്നാൽ, ഈ പണം അക്കൗണ്ടിൽ നിക്ഷേപിക്കാതെ ഡി.എം.ആർ.സിയെ പദ്ധതിയിൽനിന്നും പിന്മാറ്റുന്നതിനുള്ള ചരടുവലികൾ സംസ്ഥാന സർക്കാർ തലത്തിൽതന്നെ നടന്നുവെന്നത് നിർഭാഗ്യകരമാണ്. സംയുക്ത സംരംഭങ്ങളുടെ മുൻഗണന പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഈ പാത അട്ടിമറിക്കുന്ന നിലപാട് െശരിയല്ല. പാതയുടെ സർവേക്ക് ഇതുവരേയും കേരള വനംവകുപ്പിെൻറ അനുമതി നൽകിയിട്ടില്ല. കർണാടകക്ക് നഞ്ചൻകോട്-നിലമ്പൂർ റയിൽപാതയുടെ സർേവക്ക് അനുമതി നൽകുന്നതിന് തടസ്സങ്ങളിെല്ലന്ന് വ്യക്തമാക്കിയിട്ടും കേരള സർക്കാർ വേണ്ട നടപടികൾ കർണാടകയുമായി ബന്ധപ്പെട്ട് ചെയ്യാത്തതിനാലാണ് അനുമതി ലഭ്യമാകാൻ തടസ്സം നേരിടുന്നത്. രണ്ടുകോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്ന സർക്കാറിെൻറ ഉത്തരവ് വിശ്വസിച്ച് ഡി.പി.ആർ നടപടികൾ തുടങ്ങിയ ഡി.എം.ആർ.സി പകുതിയോളം പൂർത്തീകരിച്ചു. പണം നിക്ഷേപിക്കാതെ ഡോ. ഇ. ശ്രീധരനെ കബളിപ്പിച്ചതിന് തുല്യമായി ഇപ്പോഴത്തെ സർക്കാർ നടപടി, സർക്കാർ ഉത്തരവിനെപ്പോലും അപഹാസ്യമാക്കുന്നു. ഇത്തരം ഇടപെടലുകൾ നടത്തിയത് ആരാണെന്ന് കണ്ടെത്തി തിരുത്താൻ സർക്കാർ തയാറാകണം. 5000 കോടിരൂപയോളം െചലവുള്ള പദ്ധതിയിലെ ഡി.എം.ആർ.സിയുടെ പങ്കാളിത്തം ഭയക്കുന്നതാരാണെന്ന് അറിയാൻ ജനങ്ങൾക്കും അവകാശമുണ്ട്. വാർത്തസമ്മേളനത്തിൽ കൺവീനർ അഡ്വ. ടി.എം. റഷീദ്, പി.വൈ. മത്തായി, വി. മോഹനൻ, എം.എ. അസൈനാർ, ജോസ് കപ്യാർമല, ജോർജ് നൂറനാൽ, മോഹൻ നവരംഗ്, ജോണി പാറ്റാനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story