Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:20 AM IST Updated On
date_range 21 Oct 2017 11:20 AM ISTമീസൽസ്-^റുബെല്ല ജില്ലയിൽ കുത്തിവെപ്പെടുക്കാനുള്ളത് അഞ്ചു ലക്ഷത്തിലധികം കുട്ടികൾ
text_fieldsbookmark_border
മീസൽസ്--റുബെല്ല ജില്ലയിൽ കുത്തിവെപ്പെടുക്കാനുള്ളത് അഞ്ചു ലക്ഷത്തിലധികം കുട്ടികൾ കോഴിക്കോട്: മീസൽസ്-റുബെല്ല കുത്തിവെപ്പ് കാമ്പയിനിലൂടെ ജില്ലയിൽ വ്യാഴാഴ്ചവരെ 2,03,856 കുട്ടികൾക്ക് കുത്തിവെപ്പെടുത്തു. കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ജില്ല ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കുത്തിവെപ്പ് കാമ്പയിൻ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. ഒക്ടോബർ മൂന്നിന് കുത്തിവെപ്പ് ആരംഭിച്ചത്. രണ്ടാഴ്ച പൂർത്തിയായ കാമ്പയിൻ ആദ്യഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് ജില്ലയിലെ മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകിയെന്ന് ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ സ്കൂളുകൾ മുഖേന നൽകുന്ന മരുന്നു വിതരണത്തിെൻറ പുരോഗതി ആർ.സി.എച്ച് ഓഫിസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ല- ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ എന്നിവർ വിശദീകരിച്ചു. ഒക്ടോബർ 19 വരെ 2,03,856 കുട്ടികൾക്കാണ് കുത്തിവെപ്പ് നൽകിയത്. ലക്ഷ്യത്തിെൻറ 28 ശതമാനമാണിത്. ഒമ്പത് മാസം മുതൽ 15 വയസ്സ് വരെ പ്രായമുള്ള 7,38,694 കുട്ടികളാണ് ജില്ലയിലുള്ളത്. മറ്റുള്ള കുട്ടികൾക്കെല്ലാം അഞ്ചാഴ്ചത്തെ കാമ്പയിൻ തീരുന്നതിനു മുമ്പായി പ്രതിരോധ കുത്തിവെപ്പ് നൽകും. ജില്ലയിലെ 1745 സ്കൂളുകൾ വഴിയും 574 ആരോഗ്യ കേന്ദ്രങ്ങൾ വഴിയും 1510 ഔട്ട്റീച്ച് സെഷനുകൾ വഴിയുമാണ് കുത്തിവെപ്പ് നൽകുന്നത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, ആർ.സി.എച്ച്. ഓഫിസർ ഡോ. സരള നായർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ല- ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു. കുത്തിവെപ്പ് യജ്ഞത്തിൽ ശരാശരിയിൽ താഴെ നേട്ടം കൈവരിച്ച സ്കൂളുകളിലെ അധ്യാപകരുടെയും മാനേജ്മെൻറുകളുടെയും പ്രത്യേക അവലോകന യോഗം വിളിക്കുമെന്ന് കഴിഞ്ഞ ദിവസം കലക്ടർ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ശക്തമാക്കാനും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് ബ്ലോക്കുതലത്തിലും ജില്ല തലത്തിലും വിദഗ്ധ പാനലുകൾ രൂപവത്കരിക്കാനും ഫോൺ ഇൻ പ്രോഗ്രാം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story