Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവർ ഭക്ഷണം...

അവർ ഭക്ഷണം വെച്ചുവിളമ്പി, സഹജീവിയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ

text_fields
bookmark_border
പേരാമ്പ്ര: കോളജ് വിദ്യാർഥിയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള നടത്തി. വിദ്യാർഥികൾ വീട്ടിൽ നിന്നുണ്ടാക്കിയ വിവിധതരം പലഹാരങ്ങളാണ് മേളയിലെത്തിയത്. കപ്പയും മീനും വിവിധതരം അപ്പങ്ങൾ, ഉണ്ടകൾ തുടങ്ങിയ സ്വാദൂറും വിഭവങ്ങൾക്ക് മേളയിൽ ആവശ്യക്കാേരറെയായിരുന്നു. സ്കൂളിൽ നടന്ന മേള പ്രിൻസിപ്പൽ ആർ.ബി. കവിത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.കെ. മുഹമ്മദ്, സ്കൗട്ട് മാസ്റ്റർ ഇ. ബിജു, ഗൈഡ് ക്യാപ്റ്റൻ പി. ഷീബ, സ്റ്റാഫ് സെക്രട്ടറി വി. ബാബുരാജ്, ഷനീഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story