Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:20 AM IST Updated On
date_range 21 Oct 2017 11:20 AM ISTവെള്ളിയൂരിലെ ലഹരി വ്യാപന ആരോപണം അന്വേഷിക്കണം ^യൂത്ത് ലീഗ്
text_fieldsbookmark_border
വെള്ളിയൂരിലെ ലഹരി വ്യാപന ആരോപണം അന്വേഷിക്കണം -യൂത്ത് ലീഗ് പേരാമ്പ്ര: വെള്ളിയൂരിൽ ലഹരി വ്യാപിക്കുന്നു എന്ന ആരോപണം അന്വേഷിക്കാൻ അധികാരികൾ തയാറാവണമെന്ന്‍ നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിയുടെ പേരുപറഞ്ഞ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ നിരന്തരം പുറത്തുനിന്ന് ആളുകളെ ഇറക്കി മർദിച്ച് ഗുണ്ടകള്‍ നിയമം കൈയിലെടുക്കുകയാണ്. നൊച്ചാട് ഹയര്‍ സെക്കൻഡറി സ്കൂളിനെ തകര്‍ക്കലാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ കുറെ കാലങ്ങളായി വെള്ളിയൂരില്‍ മുസ്‌ലിം ലീഗിെൻറ കൊടിമരങ്ങളും ബോര്‍ഡുകളും നിരന്തരം നശിപ്പിക്കപ്പെടുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ല. നാടുമുഴുവന്‍ മദ്യമൊഴുക്കാന്‍ ഉത്തരവിറക്കിയ എക്സൈസ് വകുപ്പ് മന്ത്രിയുടെ നാട്ടില്‍ തന്നെ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. വി.എൻ. നൗഫൽ അധ്യക്ഷത വഹിച്ചു. മുനീര്‍ നൊച്ചാട്, സലിം മിലാസ്, ഷമീം അഹമ്മദ്, സമീര്‍ കെ. വാളൂർ, പി.കെ. അസ്ബീർ, ടി.പി. അനസ്, സി.പി. ഹനീഫ, അസീബ് ചേനോളി, സി.എച്ച്. ഷാഹിദ്, കെ. ഹാരിസ്, ആർ.കെ. മുജീബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story