Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊളിഞ്ഞുവീണ കെട്ടിട...

പൊളിഞ്ഞുവീണ കെട്ടിട ഭാഗങ്ങൾ റോഡിൽ തന്നെ

text_fields
bookmark_border
പന്നിയങ്കര: എതാനും ദിവസം മുമ്പ് കനത്തമഴയിൽ പന്നിയങ്കര മേൽപ്പാലത്തിനു സമീപം പൊളിഞ്ഞുവീണ കെട്ടിടത്തി​െൻറ ഓടും കല്ലും ഇപ്പോഴും റോഡിൽ തന്നെ. മാലിന്യം നീക്കാത്തതിനാൽ വഴിയാത്രക്കാരും വാഹനങ്ങളും അപകടാവസ്ഥയിലാണ്. ഇതിനെതിരെ വിവിധ കക്ഷികൾ പ്രതിഷേധ ബോർഡ് സ്ഥാപിച്ചെങ്കിലും അധികൃതർക്ക് അനക്കമില്ല. പഴകിദ്രവിച്ച നിരവധി കെട്ടിടങ്ങൾ ഏതു സമയവും തകർന്നു വീഴാവുന്ന നിലയിൽ ഇവിടെയുണ്ട്. സദാസമയവും വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ദേശീയപാതക്ക് അരികിലാണ് പഴകിദ്രവിച്ച കെട്ടിടങ്ങൾ. മേൽപ്പാലം നിർമാണത്തോടനുബന്ധിച്ച് രണ്ടുവർഷം മുമ്പ് ഇവിടെയുള്ള കച്ചവടക്കാരെ റവന്യൂ വിഭാഗം ഒഴിപ്പിച്ചിരുന്നു. കാലപ്പഴക്കം കാരണം മേൽക്കൂര ഒടിഞ്ഞ് തൂങ്ങി നിൽക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയോ, ഉടൻ പൊളിച്ച് മാറ്റുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ നിരവധി തവണ അധികൃതരെ അറിയിച്ചതാണ്. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടം പൊളിച്ചു നീക്കാനുള്ള ചുമതല. സ്ഥലത്തി​െൻറ സർേവ പൂർത്തിയാക്കി പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് റവന്യൂ വകുപ്പാണ് കൈമാറേണ്ടത്. സർവേ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story