Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു മാസം...

രണ്ടു മാസം കാത്തിരുന്ന് കളഞ്ഞുകിട്ടിയ മാല ഉടമയെ ഏൽപിച്ചു

text_fields
bookmark_border
പേരാമ്പ്ര: കളഞ്ഞുകിട്ടിയ സ്വർണമാല രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു. ആവള കൂട്ടോത്തെ കാട്ടുകുളങ്ങര മൊയ്തുവിനാണ് രണ്ട് പവനോളം തൂക്കം വരുന്ന താലിമാല ത​െൻറ കടക്ക് സമീപത്തുനിന്ന് ലഭിച്ചത്. മാല കിട്ടിയതു മുതൽ വിവിധ തരത്തിൽ നാട്ടുകാർക്കിടയിൽ പരസ്യം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് മാലയുടെ അവകാശി മൊയ്തുവിനെ തേടിയെത്തിയത്. ഏരത്ത് മുക്ക് മൊട്ടന്തറ തെക്കെ വെങ്കക്കുന്നുമ്മൽ ജിതേഷി​െൻറ ഭാര്യ ജിസ്നയുടേതായിരുന്നു ആ മാല. ഒരു ദിവസം രാത്രി കല്യാണത്തിന് പോയപ്പോൾ മഴ പെയ്തതിനെ തുടർന്ന് മൊയ്തുവി​െൻറ കടയിൽ കയറി നിന്നപ്പോളാണ് മാല നഷ്ടമായത്. ഒരിക്കലും കിട്ടില്ലെന്നു വിചാരിച്ച താലിമാല തിരികെ ലഭിച്ചപ്പോൾ അവർ മൊയ്തുവി​െൻറ നല്ല മനസ്സിന് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story