Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറവന്യൂജില്ല കലോത്സവം:...

റവന്യൂജില്ല കലോത്സവം: പേരാമ്പ്രയിൽ സംഘാടക സമിതിയായി

text_fields
bookmark_border
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 5, 6, 7, 8 തീയതികളിൽ നടക്കുന്ന 58ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപവത്കരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ. സുരേഷ് കുമാർ കലോത്സവത്തെ സംബന്ധിച്ച് വിശദീകരിച്ചു. സുജാത മനയ്ക്കൽ, കെ. കുഞ്ഞമ്മദ് മാസ്റ്റർ, സി.പി.എ. അസീസ്, സത്യൻ കടിയങ്ങാട്, എ.കെ. ചന്ദ്രൻ, കെ. സജീവൻ, കെ. വത്സരാജ്, പി.കെ.എം. ബാലകൃഷ്ണൻ, കെ. പ്രദീപൻ മാസ്റ്റർ, വി.എച്ച്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ ശെൽവ മണി, വടകര ഡി.ഇ.ഒ സദാനന്ദൻ, താമരശ്ശേരി ഡി.ഇ.ഒ കെ.എസ്. കുസുമം, ഡയറ്റ് പ്രിൻസിപ്പൽ അജിത്ത് കുമാർ, പേരാമ്പ്ര എ.ഇ.ഒ സുനിൽകുമാർ, എ.കെ. കരുണാകരൻ, വി. രാമചന്ദ്രൻ നായർ, ഒ.പി. മുഹമ്മദ്, ഫ്രൻറസ് ഭാസ്കരൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്.വി. ശ്രീജൻ സ്വാഗതവും ഹെഡ്മാസ്റ്റർ ബി. രമേശ് ബാബു നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു എം. പറശ്ശേരി (ചെയർ), പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി (വർക്കിങ് ചെയർ), കോഴിക്കോട് ഡി.ഡി.ഇ സുരേഷ് കുമാർ (ജന. കൺ), താമരശ്ശേരി ഡി.ഇ.ഒ കെ.എസ്. കുസുമം (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. തൊഴിൽ - എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ല കലക്ടർ, മേയർ എന്നിവർ രക്ഷാധികാരികളുമാണ്. വിവിധ സബ് കമ്മിറ്റി കൺവീനർമാർ: റിസപ്ഷൻ: ടി. ഭാരതി, ട്രാൻസ്പോർട്ട്: കെ.വി. ഷിബു കുമാർ, ലൈറ്റ് ആൻഡ് സൗണ്ട്: എ.പി. അസീസ്, വെൽഫെയർ കമ്മിറ്റി: മനോജ് കുമാർ, സ്റ്റേജ് ആൻഡ് പന്തൽ: ഷമീം അഹമ്മദ്, രജിസ്ട്രേഷൻ: കിഷോർ കുമാർ, പബ്ലിസിറ്റി: സുധീർ ബാബു, ട്രോഫി: വി.ടി. സുധീഷ് കുമാർ, പ്രോഗ്രാം: ഇ. പ്രദീപ് കുമാർ, ഭക്ഷണം: പി.പി. കാർത്യായനി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story