Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTഅതിവേഗ റെയിൽ: പഠന റിപ്പോർട്ടിെൻറ കോപ്പി ലഭിച്ചു
text_fieldsbookmark_border
കക്കോടി: ഒന്നര വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ അതിവേഗ റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക പഠന റിപ്പോർട്ടിെൻറ കോപ്പി ലഭിച്ചു. അതിവേഗ റെയിൽ പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റിയംഗം കോട്ടയം പെരുവ സ്വദേശി എം.ടി. തോമസിനാണ് വെള്ളിയാഴ്ച കോപ്പിയുടെ സീഡി ലഭിച്ചത്. കോപ്പി ലഭിക്കുന്നതിനുവേണ്ടി വിവരാവകാശ പ്രകാരം പലതവണ അപേക്ഷിച്ചെങ്കിലും സ്വകാര്യരേഖയാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. രണ്ടുതവണ അപ്പലറ്റ് അതോറിറ്റിക്ക് അപേക്ഷ നൽകിയതിെൻറ അടിസ്ഥാനത്തിൽ 7.8.2017ന് സംസ്ഥാന വിവരാവകാശ കമീഷണറുടെ ഹിയറിങ്ങിൽ പഠന ഏജൻസിയായ 'നീറി' നടത്തിയ റിപ്പോർട്ട് നൽകാൻ കേരള ഹൈസ്പീഡ് റെയിൽ കോർപറേഷനോട് ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടിെൻറ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തേണ്ടത് ശരിയായ നടപടിയാണെന്ന് അഭിപ്രായപ്പെട്ടാണ് റിപ്പോർട്ട് നൽകാൻ കമീഷൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story