Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅലഞ്ഞുതിരിഞ്ഞ കാലികളെ...

അലഞ്ഞുതിരിഞ്ഞ കാലികളെ ​േലലം ചെയ്​തു

text_fields
bookmark_border
കോഴിക്കോട്: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞതിന് കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയ കാലികളെ ലേലം ചെയ്തപ്പോൾ കിട്ടിയത് 65,600 രൂപ. നാല് വീതം മൂരിക്കുട്ടികളെയും ആടിനെയും ഓരോ പശുവിനെയും പോത്തിനെയുമാണ് മേയര്‍ ഭവനിലെ താൽകാലിക ആലയിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ ലേലം ചെയ്തത്. 12650 രൂപക്ക് പശുവും 8000 രൂപക്ക് പോത്തും 21250 രൂപക്ക് നാല് ആടുകളും 23700 രൂപക്ക് മൂരിക്കുട്ടികളും സ്വകാര്യവ്യക്തികൾ ലേലത്തിൽ പിടിച്ചു. പശുവിന് 11650 രൂപയും നാല് മൂരിക്കുട്ടിക്ക് 16200രൂപയും പോത്തിന് 4900രൂപയും നാല് ആടിന് 15000രൂപയുമാണ് കോര്‍പറേഷന്‍ വില നിശ്ചയിച്ചിരുന്നത്. നാല് മൂരിക്കുട്ടികളെയും 25000 രൂപയ്ക്ക് ലേലം കൊണ്ടെങ്കിലും ഒന്നാമത്തെയും രണ്ടാമത്തെയും ലേലക്കാര്‍ക്ക് പണം നൽകാൻ കഴിയാത്തതിനാൽ മൂന്നാമത്തെ ലേലക്കാരന് 23700 രൂപക്ക് ഇവയെ നല്‍കുകയായിരുന്നു. കഴിഞ്ഞ തവണ പണമടക്കാതെ ലേലക്കാർ മുങ്ങിയതിനാലാണ് ലേലനടപടികൾ കഴിഞ്ഞ് ഉടൻ പണം നൽകണമെന്ന വ്യവസ്ഥ കോർപറേഷൻ െവച്ചത്. ഇതോടെ ലേലം ഒഴിവായവർക്ക് കെട്ടിവെച്ച 500 രൂപ നഷ്ടമായി. ഉദ്യോഗസ്ഥർ കര്‍ശന വ്യവസ്ഥകൾ വെക്കുന്നത് പാരയായെന്നായിരുന്നു ലേലക്കാരുടെ മുഖ്യ പരാതി. മതിപ്പ് വിലയില്‍ നിന്ന് ആയിരം രൂപ കയറ്റിവിളിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ നിർദേശിച്ചത്. ഇത് 500 രൂപയായി കുറക്കാൻ ലേലക്കാർ അപേക്ഷിച്ചെങ്കിലും നിരസിച്ചു. തുടര്‍ന്ന് പശുവി‍​െൻറ ലേലം ആയിരം രൂപയുടെ ഒറ്റവിളിയിൽ അവസാനിച്ചു. 15 പേർ പങ്കെടുത്ത ലേലം ഒറ്റവിളിക്കു തന്നെ അവസാനിച്ചത് നഗരസഭക്ക് കൂടുതൽ വരുമാനം കിട്ടുമെന്ന പ്രതീക്ഷക്ക് തിരിച്ചടിയായി. തുടർന്നുള്ള ലേലംവിളി 500 മുതല്‍ ആരംഭിക്കാൻ ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയും ചെയ്തു. കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ, വെറ്ററിനറി ഡോക്ടർ വി.എസ്. ശ്രീഷ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ലേലം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story