Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTരാഘവൻ മാസ്റ്റർ മനുഷ്യപക്ഷത്തു നിലയുറപ്പിച്ച കലകാരൻ ^പി.കെ. ഗോപി
text_fieldsbookmark_border
രാഘവൻ മാസ്റ്റർ മനുഷ്യപക്ഷത്തു നിലയുറപ്പിച്ച കലകാരൻ -പി.കെ. ഗോപി കോഴിക്കോട്: കലാരംഗത്ത് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും മനുഷ്യപക്ഷത്തുനിന്ന് നിർവഹിച്ച കലാകാരനായിരുന്നു കെ. രാഘവൻ മാസ്റ്ററെന്ന് കവി പി.കെ. ഗോപി. ഇന്ത്യൻ പീപ്ൾസ് തിയറ്റർ അസോസിയേഷൻ കോഴിക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. രാഘവൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഘവൻ മാസ്റ്ററുടെ പാട്ടുകളുടെ ലാളിത്യം മറ്റെവിടെനിന്നും കടം കൊണ്ടതല്ല. അത് അദ്ദേഹത്തിെൻറ സ്വന്തം മണ്ണു നൽകിയതാണ്. അസ്വാതാന്ത്ര്യത്തിെൻറ മുഹൂർത്തത്തിൽ മുഴങ്ങിക്കേട്ട മനുഷ്യമോചന ഗാനങ്ങളും മുദ്രാവാക്യങ്ങളും ആർദ്രതയോടെ അദ്ദേഹം പാട്ടുകളിൽ ചേർത്തുവെച്ചു. മാനുഷികതയുടെ ചക്രവാളത്തിൽനിന്ന് കൈെയത്തിപ്പിടിച്ച് കൊണ്ടുവന്ന ഈണങ്ങളാണ് അദ്ദേഹത്തിെൻറ പാട്ടുകളിലേതെന്നും അദ്ദേഹം പറഞ്ഞു. വി.ടി. മുരളി അനുസ്മരണ പ്രഭാഷണം നടത്തി. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, വിനീഷ് വിദ്യാധരൻ, കെ. സലാം, സി.പി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ടി. ഷിനോദ് സ്വാഗതവും പി. ടി. സുരേഷ് നന്ദിയും പറഞ്ഞു. രാഘവൻ മാസ്റ്ററുടെ പാട്ടുകൾ കെ. ദേവദാസിെൻറ നേതൃത്വത്തിൽ ഇപ്റ്റ ഗായകസംഘം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story