Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTമുക്കം ഉപജില്ല സ്കൂൾ ഐ.ടി മേള ജേതാക്കൾ
text_fieldsbookmark_border
മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ച നടന്ന ഉപജില്ല സ്കൂൾ ഐ.ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി. ഓർഫനേജ് ഗേൾസ് സ്കൂൾ 50 പോയൻറും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി 32 പോയൻറുമാണ് നേടിയത്. ഹൈസ്കൂൾ വിഭാഗത്തിൽ 48 പോയൻറ് നേടിയ പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിനാണ് രണ്ടാം സ്ഥാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം 21 പോയൻറ് നേടിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറിക്കാണ്. യു.പി വിഭാഗത്തിൽ 30 പോയൻറുമായി പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടിയപ്പോൾ 10 പോയൻറ് നേടി ചേന്ദമംഗലൂർ ജി.എം.യു.പി.എസ് രണ്ടാം സ്ഥാനത്തെത്തി. വിജയികൾക്ക് മുക്കം നഗരസഭ കൗൺസിലർ സി. വിജയൻ മാസ്റ്റർ ട്രോഫികൾ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ടി. അബ്ദു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story