Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTഉപജില്ല ശാസ്ത്രമേളയിൽ മത്സര വിഷയമായി ഗെയിലും
text_fieldsbookmark_border
മുക്കം: ഉപജില്ല സാമൂഹിക ശാസ്ത്രമേളയിൽ നിർദിഷ്ട കൊച്ചി--മംഗലാപുരം ഗെയിൽ വാതക പൈപ് ലൈനും മത്സരവിഷയമായി. കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ യു.പി സ്കൂളിലെ വിദ്യാർഥികളാണ് ഗെയിൽ പൈപ്ലൈനിെൻറ മാതൃകയുമായി മത്സരത്തിനെത്തിയത്. പൈപ് ലൈനിെൻറ ഗുണവും അതോടൊപ്പം പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികൾ മനോഹരമായി വരച്ച് കാട്ടി, പൈപ്ലൈൻ സ്ഥാപിക്കുന്നതിലൂടെ കേരളത്തിന് നഷ്ടമാകുന്ന കൃഷിയിടങ്ങളെയും ജലസ്രോതസ്സുകളെയും കുറിച്ച് കുട്ടികൾ ആശങ്ക പ്രകടിപ്പിച്ചു. ഇതിന് ബദൽ മാർഗവും കുട്ടികൾ നിർദേശിക്കുന്നു. കൊച്ചിയിൽനിന്നും കടൽമാർഗം നേരിട്ട് മംഗലാപുരത്തേക്ക് കൊണ്ടുപോകാം. തീരദേശ ഹൈവേയോട് ചേർന്ന് സ്ഥാപിക്കുന്നതിലൂടെ ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും കുട്ടികൾ ചിത്രത്തിലൂടെ സമർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story