Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTെറയിൽവേ പൊലീസിെൻറ കൃഷിയിൽ വിളഞ്ഞത് വിവാദം
text_fieldsbookmark_border
കോഴിക്കോട്: െറയിൽവേ പൊലീസ് സ്റ്റേഷൻ വളപ്പിലെ പച്ചക്കറി കൃഷിയെ ചൊല്ലി സേനയിൽ വിവാദം. 'ചിലർ' നടത്തുന്ന സംഘകൃഷി പരിചരിക്കുന്നതിന് ഒരു പൊലീസുകാരെന പൂർണമായും ചുമതലപ്പെടുത്തിയതാണ് ആക്ഷേപത്തിനിടയാക്കുന്നത്. സ്റ്റേഷനിലെ 20 പേർ ചേർന്ന് 300 രൂപവരെ വീതംവെെച്ചടുത്താണ് സ്റ്റേഷൻ വളപ്പിൽ വെണ്ട, വഴുതിന, തക്കാളി, പയർ, കബേജ് എന്നിവയുടെ കൃഷി ആരംഭിച്ചത്. വിളവുണ്ടാകുേമ്പാഴും ഇവർ വീതംവെച്ചെടുക്കുകയാണ് പതിവ്. എന്നാൽ, ദിവസേന കൃഷി നനക്കുന്നതിനും പരിചരിക്കുന്നതിനും മാത്രമായി മാസം അരലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥെന ചുമതലപ്പെടുത്തിയെന്നതാണ് സേനയിൽതന്നെ മുറുമുറുപ്പുണ്ടാക്കുന്നത്. ഏറെക്കാലമായി ഇദ്ദേഹത്തിന് മറ്റു ഡ്യൂട്ടിയൊന്നും നൽകാറില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. കൃഷി നടത്തുന്നവർ മാറിമാറി നനയ്ക്കുകയോ കുറഞ്ഞ വേതനത്തിന് കൃഷി നനക്കാൻ പുറത്തുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്താൽ പോരെ എന്നും ഇവർ ചോദിക്കുന്നു. മാത്രമല്ല, ട്രെയിനിലുൾപ്പെെട ഡ്യൂട്ടി നിയോഗിക്കുന്നതിലും ചിലരോട് വിവേചനം കാട്ടുന്നതായും ആക്ഷേപമുണ്ട്. ഇൗ ഡ്യൂട്ടിക്ക് ചിലരെ മാത്രം നിയോഗിക്കുന്നുവെന്നതാണ് ആക്ഷേപം. 70 പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. സ്റ്റേഷനിലെ കൃഷി പരിചരിക്കാൻ മാത്രമായി ഒരു പൊലീസുകാരനെ നിയോഗിച്ചത് സംബന്ധിച്ച് ഉന്നേതാദ്യോഗസ്ഥർക്ക് സേനയിലെ ചിലർ പരാതി നൽകിയതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story