Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:17 AM IST Updated On
date_range 20 Oct 2017 11:17 AM ISTകുന്നിൻ മുകളിൽ കരനെൽ കൃഷി കൊയ്ത് വനിത കൂട്ടായ്മ
text_fieldsbookmark_border
മാവൂർ: കുന്നിൻമുകളിലെ തരിശുഭൂമി കൃഷി യോഗ്യമാക്കി സംഘകൃഷി വനിത കൂട്ടായ്മ. മാവൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ കായലം മാട്ടാപ്പാറ കുന്ന് മലയിൽ തൊടികയിൽ ഒന്നര ഏക്കർ ഭൂമിയിലാണ് അഞ്ചംഗ വനിതകൾ നൂറുമേനി നെല്ല് കൊയ്തത്. നിർമാല്യം സംഘകൃഷി കൂട്ടായ്മയാണ് ഉമ നെല്ലിനം കൃഷി ചെയ്തത്. ജൂലൈയിലാണ് വിളവിറക്കിയത്. നെല്ലിനു പുറമെ മഞ്ഞൾ, മരച്ചീനി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. സംഘകൃഷി അംഗങ്ങളായ ജയശ്രീ പുളിയക്കോത്ത്, സുധ പുളിയക്കോത്ത്, ഉഷ കുമാരി ചെമ്പകശ്ശേരി, സരോജിനി പുളിക്കൽ, ഉഷാകുമാരി ചെമ്പകശ്ശേരി, തങ്കം അരീക്കൽ മീത്തൽ എന്നിവരാണ് കുന്നിൻ മുകളിൽ കരനെൽ കൃഷി പരീക്ഷിച്ചത്. മാവൂർ കൃഷിഭവൻ വിത്ത് സബ്സിഡി നിരക്കിൽ നൽകിയും ഉപദേശം നൽകിയും സഹായിച്ചു. കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് അംഗം എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു mvr Karanel Krishi മാവൂർ കായലം മലയിൽ തൊടികയിൽ കരനെൽ കൃഷി കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് അംഗം എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു ഡയമണ്ട് ഫൈവ്സ് ഫുട്ബാൾ: പൂവാട്ടുപറമ്പ് ജേതാക്കൾ മാവൂർ: കണിയാത്ത് സലീമിെൻറ സ്മരണക്കായി ഡയമണ്ട് മാവൂർ സംഘടിപ്പിച്ച അഖിലകേരള ഫൈവ്സ്. ഫുട്ബാൾ ടൂർണമെൻറിൽ ടൗൺ ടീം പൂവാട്ടുപറമ്പ് ജേതാക്കളായി. ഫൈനലിൽ ടൗൺ ടീം എരഞ്ഞിക്കോത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് പൂവാട്ടുപറമ്പ് ജേതാക്കളായത്. വിജയികൾക്ക് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. ധർമജൻ ട്രോഫികൾ നൽകി. ടൂർണമെൻറ് കൺവീനർ കാസിം കൊട്ടാരം അധ്യക്ഷത വഹിച്ചു. തയ്യിൽ ഹംസ സംസാരിച്ചു. ക്ലബ് ജനറൽ സെക്രട്ടറി ക്യാപ്റ്റൻ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. മികച്ച ഡിഫൻഡറായി ജഹ്ഫറിനെയും (ടൗൺ ടീം പൂവാട്ടുപറമ്പ്) മികച്ച ഗോൾ കീപ്പറായി മമ്മുവിനെയും (ടൗൺ ടീം എരഞ്ഞിക്കോത്ത്) മികച്ച കളിക്കാരനായി ഫവാസിനെയും (ടൗൺ ടീം എരഞ്ഞിക്കോത്ത്) തിരഞ്ഞെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 16 ടീമുകൾ പങ്കെടുത്തു. mvr footbal ഡയമണ്ട് മാവൂർ സംഘടിപ്പിച്ച അഖിലകേരള ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറിലെ ജേതാക്കൾക്ക് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധർമജൻ േട്രാഫി നൽകുന്നു െചറൂപ്പ-കുറ്റിക്കടവ് റോഡ് പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു മാവൂർ: ചെറൂപ്പ മുതൽ കുറ്റിക്കടവ് വരെയുള്ള റോഡിെൻറ നവീകരണ പ്രവൃത്തി പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2.25 കോടി രൂപ ചെലവിലാണ് നവീകരണം. താഴ്ന്ന ഭാഗങ്ങൾ ഉയർത്തി, 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ഉപരിതലത്തോടെയാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുക. റോഡിെൻറ വശങ്ങളിൽ കോൺക്രീറ്റ് ഡ്രൈനേജും സംരക്ഷണ ഭിത്തിയും നിർമിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. േബ്ലാക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉസ്മാൻ, അംഗങ്ങളായ ഇ.ടി. സുനീഷ്, യു.എ. ഗഫൂർ, മുൻ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബാലകൃഷ്ണൻ നായർ, എൻ. ബാലചന്ദ്രൻ, നിധീഷ് നങ്ങാലത്ത്, സലാം പാറയിൽ, കെ.സി. വത്സരാജ്, അബ്ദുൽ റസാഖ് സ്േനഹഭവൻ, ടി.എം. അബൂബക്കർ എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ എം.ടി. സോമൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. വിനുകുമാർ സ്വാഗതം പറഞ്ഞു. mvr cherupa-kuttikkadav road inauguraion ചെറൂപ്പ-കുറ്റിക്കടവ് റോഡിെൻറ നവീകരണ പ്രവൃത്തി പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story