Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:17 AM IST Updated On
date_range 20 Oct 2017 11:17 AM ISTസ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
പയമ്പ്ര: കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം . ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പയമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 9, 10, 11 തീയതികളിലാണ് പരിപാടി. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ജുമൈലത്ത് താഴത്തയിൽ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷാജികുമാർ, പി.ടി.എ പ്രസിഡൻറ് കെ. പ്രേംരാജ്, ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡൻറ് പ്രേമൻ, എൻ. പ്രമോദ്, ഹെഡ്മിസ്ട്രസ് ശ്രീകലാദേവി എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ ജി.കെ. ഷീല സ്വാഗതവും കെ.എസ്. അനിൽ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയർമാനായി കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അപ്പുക്കുട്ടനെ തെരഞ്ഞെടുത്തു. ജനറൽ കൺവീനറായി സ്കൂൾ പ്രിൻസിപ്പൽ കെ. സഫിയയെയും ട്രഷററായി എ.ഇ.ഒ ജി.കെ. ഷീലയെയും തെരഞ്ഞെടുത്തു. വിവിധ ഉപസമിതികൾ രൂപവത്കരിച്ചു. 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story