Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
കൽപറ്റ: ലഹരി മാഫിയകളെ കർശനമായി നേരിടണമെന്ന് ലഹരി നിർമാർജന സമിതി ജില്ല ആവശ്യപ്പെട്ടു. പ്രവാസിലീഗ് ജില്ല പ്രസിഡൻറും മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയുമായ കെ. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അഞ്ചുകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞിക്കോമു മുഖ്യപ്രഭാഷണം നടത്തി. സുഹറാബ് കൊടക്കാടൻ, അബു ഗൂഡലായ്, ഫൈസൽ, റഷീന സുബൈർ, കുഞ്ഞായിഷ, അബ്ദുൽഖാദർ, പി.വി.എസ്. മൂസ, ജയന്തി രാജൻ, മുഹമ്മദ്, കബീർ പൈക്കാടൻ, വർഗീസ് കളരിക്കൽ, സൈതലവി എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: പി.വി.എസ് മൂസ(പ്രസിഡൻറ്), അബ്ദുല്ല അഞ്ചുകുന്ന്, അബ്ദുൽ ഖാദർ, ജയന്തിരാജൻ, കെ. കുഞ്ഞായിശ, കെ.കെ. വർഗീസ്(വൈസ് പ്രസിഡൻറുമാർ), അബു ഗൂഡലായ് (ജനറൽ സെക്രട്ടറി), റഷീന സുബൈർ, സൈതലവി, കബീർ പൈക്കാടൻ, ലത്തീഫ്, മുഹമ്മദ്, പി.എച്ച്. മുഹമ്മദ്(ജോയൻറ് സെക്രട്ടറിമാർ), കെ. നൂറുദ്ദീൻ (ട്രഷറർ). WEDWDL16 ലഹരി നിർമാർജന സമിതി ജില്ല കെ. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു നേതൃപരിശീലന സംഗമം കൽപറ്റ: സുന്നിമഹല്ല് ഫെഡറേഷൻ നേതൃപരിശീലന സംഗമം സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സദാചാരബോധവും ധാർമിക മൂല്യവും ഉയർത്തിപ്പിടിക്കുന്ന സാമൂഹികപ്രതിബദ്ധതയുള്ള സമൂഹം വളർന്നുവരേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എ. നാസർ മൗലവി അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കർ വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി പി.സി. ഇബ്രാഹിം ഹാജി ചർച്ച ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. മൊയ്തു, സി. മൊയ്തീൻകുട്ടി, ജഅ്ഫർ ഹെതമി, വി.കെ. അബ്ദുറഹിമാൻ ദാരിമി, കാഞ്ഞായി ഉസ്മാൻ, എൻ.കെ. റഷീദ്, സൈനുൽ ആബിദീൻ ദാരിമി, അബ്ബാസ് ഫൈസി, സിദ്ദീഖ്, മഅ്റൂറ്, എം.ബി. ഫൈസൽ, മുഹമ്മദ്ഹാജി, ബഷീർ പുത്തുക്കണ്ടി, അലവി വടക്കേതിൽ, റഹ്മാൻ, ഷാഹിദ് ഫൈസി, അബൂബക്കർ എന്നിവർ സംസാരിച്ചു. WEDWDL19 സുന്നി മഹല്ല് ഫെഡറേഷ​െൻറ നേതൃസംഗമം സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു സഹകരണ മുന്നണി വിജയിച്ചു പുൽപള്ളി: പുൽപള്ളി ലേബർ കോൺട്രാക്റ്റ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ സഹകരണ മുന്നണിക്ക് വിജയം. വിജയികൾ: കെ.എസ്. സ്കറിയ, പി.എ. സജി, ഫാ. അനീഷ്, എം.ജി. ജോൺ, എം.കെ. ബാലൻ, സോജിഷ് സോമൻ, ശ്രീലത സുകുമാരൻ, ഷീബ കോര, എം.കെ. റാണി. സംഘം പ്രസിഡൻറായി ജനതാദൾ-യു ജില്ല സെക്രട്ടറി കൂടിയായ കെ.എ. സ്കറിയയും, വൈസ് പ്രസിഡൻറായി സജി പെരുമ്പിലിനെയും തെരഞ്ഞെടുത്തു. WEDWDL20 SAJI PERUMBIL, K A Sakariya സജി പെരുമ്പിൽ, കെ.എസ്. സ്കറിയ കുടുംബസംഗമം കൽപറ്റ: 76, 77 ബൂത്ത് സംയുക്ത ഇന്ദിരാജി കുടുംബസംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കാരാടൻ സലീം അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും കുടുംബസംഗമത്തിൽ ആദരിച്ചു. ഡി.സി.സി ജന. സെക്രട്ടറി സി. ജയപ്രസാദ്, കെ.കെ. രാജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, പി.കെ. സുരേഷ്, കെ. ശിഹാബ്, കൗൺസിലർ ശ്രീജ, എം.എം. തോമസ്, കെ. മഹേഷ്, മരിയക്കുട്ടി, റോസിലി, ശ്രീധരൻ എന്നിവർ സംസാരിച്ചു. ------------------------------------------ WEDWDL15 സബ്ജില്ല, ജില്ല കായിക മേളകളിൽ മികച്ച വിജയം നേടിയ ജി.വി.എച്ച്്.എസ് വെള്ളാർമല സ്കൂൾ വിദ്യാർഥികൾ അധ്യാപകരോടൊപ്പം. ജില്ല കായിക മേളയിൽ ഡിസ്കസ് േത്രായിൽ മുഹമ്മദ് അനീസ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story