Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:21 AM IST Updated On
date_range 19 Oct 2017 11:21 AM ISTകെ-.ടെറ്റ്, സെറ്റ്, നെറ്റ് പരിശീലനം ഞായറാഴ്ച
text_fieldsbookmark_border
മാനന്തവാടി: അധ്യാപക യോഗ്യത പരീക്ഷകളായ കെ-.ടെറ്റ്, സെറ്റ്, നെറ്റ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായി 22ന് രാവിലെ 10.30 മുതൽ വൈകീട്ട് നാലര വരെ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ബി.എഡ് സെൻററിൽ സൗജന്യ ഏകദിന പരിശീലനം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547892861, 9497379411. മാനന്തവാടി കാമ്പസിൽ വികസന സമിതി മാനന്തവാടി: കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിെൻറ വികസന പ്രവർത്തനങ്ങൾക്കായി കാമ്പസ് വികസന സമിതി രൂപവത്കരിച്ചു. വികസന സമിതി രൂപവത്കരണ യോഗത്തിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. കാമ്പസ് ഡയറക്ടർ ഡോ. പി.കെ. പ്രസാദൻ കരടുരേഖ അവതരിപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നജ്‌മുദ്ദീൻ മൂടമ്പത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആർ. വെള്ളൻ, മനു ജി. കുഴിവേലിൽ, സർവകലാശാല സിൻഡിക്കേറ്റംഗം ബീനാ സദാശിവൻ, പി. ഹരീന്ദ്രൻ, എടവക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ജസ്റ്റിൻ ഒ.ആർ. കേളു എം.എൽ.എ ചെയർമാനും കാമ്പസ് ഡയറക്ടർ ഡോ. പി.കെ. പ്രസാദൻ ജന. കൺവീനറുമായി കാമ്പസ് വികസന സമിതിക്ക് രൂപംനൽകി. WEDWDL11 മാനന്തവാടി കാമ്പസ് വികസന സമിതി രൂപവത്കരണ യോഗത്തിൽ ഒ.ആർ. കേളു എം.എൽ.എ സംസാരിക്കുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അപലപനീയം -മനുഷ്യാവകാശ സംരക്ഷണ മിഷന്‍ മാനന്തവാടി: ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രങ്ങള്‍ മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണെന്ന് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് പി.ജെ. ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രഫ. സെല്‍വ രാജ്, ജോസഫ് അമ്പാട്ട്, ശകുന്തള കരിമ്പില്‍, ജെയിന്‍ ചെന്നലോട്, കുഞ്ഞുമോന്‍ ജോസഫ്, മുത്തു, ദേവസ്യ എരമംഗലം എന്നിവര്‍ സംസാരിച്ചു. യുക്തിവാദി സംഘം ജില്ല സമ്മേളനം 22ന് മാനന്തവാടി: കേരള യുക്തിവാദി സംഘം ജില്ല സമ്മേളനം 22ന് കൽപറ്റ എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ നടത്തും. പ്രതിനിധി സമ്മേളനം രാവിലെ 10ന് യുക്തിവാദി സംഘം സംസ്ഥാന ജന. സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് 'മതഫാഷിസത്തിനെതിരെ മാനവ ഐക്യം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. കൽപറ്റ നഗരസഭ കൗണ്‍സിലര്‍ വി. ഹാരിസ് സെമിനാർ ഉദ്ഘാടനം ചെയ്യും. യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം ഡിസംബര്‍ 29 മുതല്‍ 31 വരെ തൊടുപുഴയില്‍ നടത്തും. െറസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമം മാനന്തവാടി: കൂനാര്‍വയല്‍ െറസിഡൻറ്സ് അസോസിയേഷന്‍ കുടുംബസംഗമം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനായ തോമസ് ഇരുമലയെ എം.എൽ.എ പൊന്നാടയണിച്ച് ആദരിച്ചു. ഇ.സി. മാത്യു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആര്‍. പ്രവീജ് മുഖ്യപ്രഭാഷണം നടത്തി. എം. റജീഷ്, പി.വി.എസ്. മൂസ, കൗൺസിലർമാരായ റഷീദ് പടയൻ, പി.ടി. ബിജു, ശാരദ സജീവന്‍ എന്നിവര്‍ സംസാരിച്ചു. WEDWDL10 കൂനാര്‍വയല്‍ െറസിഡൻറ്സ് അസോസിയേഷന്‍ കുടുംബസംഗമത്തിൽ ഒ.ആർ. കേളു എം.എൽ.എ മുതിര്‍ന്ന കര്‍ഷകനായ തോമസ് ഇരുമലയെ പൊന്നാടയണിയിക്കുന്നു കേരള പ്രവാസി സംഘം ജില്ല കൺവെൻഷനും ക്ഷേമനിധി േബാർഡ് ചെയർമാന് സ്വീകരണവും നാളെ കൽപറ്റ: കേരള പ്രവാസി സംഘം ജില്ല കൺവെൻഷനും ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദിന് സ്വീകരണവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കൽപറ്റ മുനിസിപ്പൽ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രവാസികളുടെ സംരക്ഷണത്തിനും അവരുടെ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് കേരള പ്രവാസി സംഘം. 2002ലാണ് ജില്ലയിൽ സംഘടന പ്രവർത്തനമാരംഭിക്കുന്നത്. പ്രവാസികളുടെ പ്രശ്നം മനസ്സിലാക്കി ജില്ലയെ മൂന്നു മേഖലകളാക്കി ഒരു സൊസൈറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. രോഗികൾക്ക് സാന്ത്വന പദ്ധതി, പെൺമക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം, വീട് നിർമാണം, ബിസിനസ് എന്നിവക്കുള്ള ധനസഹായവും സൊസൈറ്റി ലക്ഷ്യമിടുന്നു. കൂടാതെ നോർക്ക റൂട്ട്സിലൂടെ പലിശരഹിത വായ്പ ലഭ്യമാക്കും. കൺവെൻഷനിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദ് (ക്ഷേമനിധി ചെയർമാൻ), കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.സി. അബു തുടങ്ങിയവർ പങ്കെടുക്കും. ജില്ല പ്രസിഡൻറ് കെ.ടി. ആലി, സെക്രട്ടറി കെ.കെ. നാണു, ജില്ല ട്രഷറർ മുഹമ്മദ് പഞ്ചാര, റഷീദ് കുരിയാടൻ, മുഹമ്മദ് മീനങ്ങാടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സൗജന്യ നേത്ര പരിശോധന ക്യാമ്പ് പനമരം: യതി ഡ്രൈവിങ് സ്കൂൾ, കാര്യമ്പാടി കണ്ണാശുപത്രി, റെഡ് ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച പനമരത്ത് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. രാവിലെ ഒമ്പതു മുതൽ യതി ഡ്രൈവിങ് സ്കൂൾ അങ്കണത്തിലാണ് പരിപാടി. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് പ്രവേശനം. ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് കാര്യമ്പാടി കണ്ണാശുപത്രിയിൽ വെച്ച് സൗജന്യമായി നടത്തിക്കൊടുക്കും. കണ്ണട ആവശ്യമുള്ളവർക്ക് ക്യാമ്പിൽനിന്ന് കുറഞ്ഞ വിലക്ക് വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story