Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:21 AM IST Updated On
date_range 19 Oct 2017 11:21 AM ISTഗുജറാത്തിയുടെ ഖൽബു കവർന്ന മലയാളി സൗഹൃദം
text_fieldsbookmark_border
പയ്യോളി: ഗുജറാത്തും കോഴിക്കോടും തമ്മിൽ അകലമേറെയുെണ്ടങ്കിലും ഗുജറാത്തുകാരനായ പുരുഷോത്തം ലക്ഷ്മീചന്ദ് ഷാ എന്ന സേട്ടുവിെൻറ ഇടനെഞ്ചിലാണ് മലയാളിയുടെ സ്ഥാനം. കാലം മായ്ക്കാത്ത കച്ചവട സൗഹൃദത്തിെൻറ കഥ പറയുകയാണ് കോഴിക്കോട്ടുകാരനായ യു. അബ്ദുറഹ്മാൻകുട്ടിയെന്ന കോയയും പുരുഷോത്തം ലക്ഷ്മീ ചന്ദ് ഷാ എന്ന സേട്ടുവും. 1960ൽ തുടങ്ങിയ ഇൗ സ്നേഹബന്ധത്തിന് ഏഴ് പതിറ്റാണ്ട് പിന്നിടുേമ്പാഴും നിറപ്പകിേട്ടറെയാണ്. നാൽപതുകളിൽ ഗുജറാത്തിലെ അതിർത്തിപ്രദേശമായ അഞ്ചാർ ജില്ലയിലെ മാൾവി കച്ച് ഖേദോയ് ഗ്രാമത്തിൽനിന്ന് കോഴിക്കോേട്ടക്ക് കുടിയേറിയതാണ് 'സേട്ടു'വും കുടുംബവും. വലിയങ്ങാടിയിൽ 'സതീഷ്കുമാർ ആൻഡ് ബ്രദേഴ്സ്' എന്ന വ്യാപാരസ്ഥാപനത്തിന് തുടക്കമിട്ട കാലം മുതൽ തുടങ്ങിയതാണ് സേട്ടുവും കോയയും തമ്മിലുള്ള സൗഹൃദം. സേട്ടുവിെൻറ കടയിലെ ക്ലർക്കായിരുന്നു കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ കോയ. ജോലിയിൽ കാണിച്ച നേരും നെറിയും വിശ്വാസ്യതയും അധിക നാൾ കഴിയും മുമ്പ് തന്നെ ഇരുവർക്കും ഇടയിൽ ഇണപിരിയാത്ത സൗഹൃദത്തിന് വഴിവെച്ചു. പ്രായാധിക്യം മൂലം 38 വർഷത്തെ സേവനത്തിന് ശേഷം 84ാം വയസിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചെങ്കിലും സേട്ടുവിനും മക്കൾക്കും കോയ ഇന്നും കുടുംബത്തിലെ ഒരു അംഗമാണ്. േകാഴിക്കോട് പി.ടി. ഉഷ റോഡിലെ 'സില്ല ഹൗസിങ് കോളനി'യിലെ 'ശാന്തിഭവന'ത്തിൽ 'കോയ'യില്ലാത്ത ഒരാഘോഷവും നടക്കാറില്ല. കോയയുടെ കുറുവങ്ങാെട്ട 'എം.സി ഹൗസിൽ' വിവാഹാഘോഷങ്ങൾക്കും മറ്റും അതിഥിയായി ഗുജറാത്തി കുടുംബം എത്തുേമ്പാൾ ഭാഷയും അതിരും മതവും കടന്ന് സ്നേഹബന്ധം ഉൗഷ്മളമാവും. വ്യാഴാഴ്ച ദീപാവലി ആഘോഷിക്കാനായി ഗുജറാത്തി കുടുംബം കോഴിക്കോെട്ട വീട്ടിൽ ഒത്തുചേരും. ചൊവ്വാഴ്ചയും ബുധനാഴ്ചയും 'ശാന്തിഭവന'ത്തിൽ ദീപാവലി ആഘോഷങ്ങൾ നടന്നിരുന്നു. ഹർത്താലായിരുന്നിട്ടും പ്രായത്തിെൻറ അവശതകൾ മറന്ന് തിങ്കളാഴ്ച 'കോയ' മകനോടൊപ്പം ഗുജറാത്തി കുടുംബത്തിലെ ദീപാവലി ആഘോഷങ്ങളിൽ പങ്കുകൊണ്ടു. 'കോയ'യോടുള്ള സ്നേഹത്തിെൻറ ഭാഗമായാണ് തിങ്കളാഴ്ചയും ഗുജറാത്തി കുടുംബം ദീപാവലി ഒരുക്കി കോയക്കായി കാത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story