Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:17 AM IST Updated On
date_range 19 Oct 2017 11:17 AM ISTമെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും
text_fieldsbookmark_border
നരിക്കുനി: മലബാർ മെഡിക്കൽ കോളജിെൻറയും അൽ സലാമ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നരിക്കുനി സലഫി ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. 257 അനാഥകൾക്കുള്ള നാലു മാസത്തെ ഓർഫൻ കെയർ ഫണ്ട് വിതരണോദ്ഘാടനം ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ നിർവഹിച്ചു. എൻ.പി. അബ്ദുൽ ഗഫൂർ ഫാറൂഖി ഫണ്ട് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. പാലത്ത് അബ്ദുറഹ്മാൻ മദനി, വി.പി. അബ്ദുൽ ഖാദർ, അബ്ദുൽ റഹീം മദനി, കെ.പി. അബ്ദുസ്സലാം, കെ.പി. ആലിക്കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story