Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:17 AM IST Updated On
date_range 19 Oct 2017 11:17 AM ISTകൊടുവള്ളി നഗരസഭ കേരളോത്സവം നവംബർ ഏഴിന് ആരംഭിക്കും
text_fieldsbookmark_border
കൊടുവള്ളി: നഗരസഭ കേരളോത്സവം നവംബർ ഏഴു മുതൽ പതിനഞ്ചുവരെ നടത്താൻ ജനപ്രതിനിധികൾ, കലാ-കായിക അക്കാദമി ഭാരവാഹികൾ, സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ചെയർപേഴ്സൻ ശരീഫ കണ്ണാടി പൊയിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അധ്യക്ഷത വഹിച്ചു. കെ.കെ.എ. കാദർ, ടി.പി. നാസർ, ഷീബ വാരിക്കുഴിതാഴം, റസിയ ഇബ്രാഹിം, കെ. ശിവദാസൻ, വിമല ഹരിദാസൻ, എം. നസീഫ്, ആർ.സി. രമേശൻ, കെ. മുസ്തഫ, പി.സി. സുകുമാരൻ, യു.കെ. അബൂബക്കർ, ആർ.സി. സുബൈർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘവും രൂപവത്കരിച്ചു. ഉപജില്ല കായികമേള: ഹാട്രിക് കിരീടമണിഞ്ഞ് മാനിപുരം എ.യു.പി. സ്‌കൂൾ കൊടുവള്ളി: ഉപജില്ല കായികമേളയിൽ തുടർച്ചയായി മൂന്നാം തവണയും യു.പി. വിഭാഗത്തിൽ ഓവർ ഓൾ കിരീടമണിഞ്ഞ് മാനിപുരം എ.യു.പി. സ്‌കൂൾ. എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടവും നേടി മാനിപുരം യു.പി സ്‌കൂൾ മികവ് തെളിയിച്ചു. കായികതാരങ്ങൾ മാനിപുരത്ത് ആഹ്ലാദപ്രകടനം നടത്തി. ഹെഡ്മിസ്ട്രസ് കെ. ഇന്ദിര, വി.കെ . വിജയൻ, നവനീത് മോഹൻ, കെ. ദീപേഷ്, കെ.വി. കൃഷ്ണൻ, എൻ.ബി. കൃഷ്ണൻ നമ്പൂതിരിപ്പാട്, കെ. ഷൈനി, പി.കെ. ജെസ്സി, ശിൽപ, എം.പി. ഗീതാമണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story