Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 11:17 AM IST Updated On
date_range 19 Oct 2017 11:17 AM ISTഗെയിൽ വിരുദ്ധ കുടിൽ കെട്ടി സമരം 18 ദിവസം പിന്നിട്ടു
text_fieldsbookmark_border
കൊടിയത്തൂർ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെന്ന കോർപറേറ്റ് കമ്പനിക്ക് കോടികൾ ലാഭം കൊയ്യുന്നതിനായി പാവപ്പെട്ട ജനങ്ങളെ സർക്കാർ കരുവാക്കുകയാെണന്ന് മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് പറഞ്ഞു. എരഞ്ഞിമാവിൽ ഗെയിൽ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരപന്തൽ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പണത്തിെൻറ പേരിൽ മനുഷ്യബന്ധം അളക്കുന്നവർക്ക് പാവപ്പെട്ടവെൻറ വേദന അറിയിെല്ലന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധത്തിന് മുന്നിൽ ഒരു സർക്കാരും വിജയിച്ചിട്ടില്ല. നാടിെൻറ പൊതു ആവശ്യത്തിന് മുന്നിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്നും വി.വി. പ്രകാശ് പറഞ്ഞു. ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് മെംബർ പി.വി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്മി പറമ്പൻ, അരീക്കോട് ഗ്രാമപ്പഞ്ചായത്തു പ്രസിഡൻറ് എ. മുനീറ, മുക്കം മുനിസിപ്പൽ കൗൺസിലർമാരായ ഷഫീഖ് മാടായി, ഗഫൂർ മാസ്റ്റർ , അനിൽ, എസ്.വൈ.എസ് ജില്ല സെക്രട്ടറി അബ്ദുൽ കലാം, റൈഹാനബേബി, സി. അബ്ദുറഹിമാൻ, സി.ജെ. ആൻറണി, അജീഷ് എടാലത്ത്, എം.ടി. അഷ്‌റഫ്, എം.കെ. കുഞ്ഞുമുഹമ്മദ്, സുഫിയാൻ ചെറുവാടി, സുൽഫിഖർ അരീക്കോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story